
ഇംഫാല്: മണിപ്പൂരില് അതീവ സുരക്ഷാ മേഖലയായ സെക്രട്ടറിയേറ്റിനോട് ചേര്ന്നുള്ള കെട്ടിടത്തില് തീപിടിത്തം. തലസ്ഥാനമായ ഇംഫാലില് മുഖ്യമന്ത്രി എന് ബിരേന് സിംഗിന്റെ വസതിയില് നിന്നും നൂറ് മീറ്റര് അകലെ മാത്രമാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.
ഇന്ന് വെകിട്ടാണ് സംഭവം. നാല് ഫയര്ഫോഴ്സ് യൂണിറ്റുകളെത്തി തീ അണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീപിടിത്തത്തിന്റെ കാരണം പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. മണിപ്പൂരില് പ്രത്യേക ഭരണസംവിധാനം വേണമെന്ന ആവശ്യത്തെ പിന്തുണച്ച കുകി ഇന്പി സംഘടനയുടെ ഓഫീസ് ഈ കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്.