
/topnews/national/2024/06/12/one-crpf-soldier-killed-in-encounter-in-jammu-and-kashmir
ശ്രീനഗർ: ജമ്മുകശ്മീരിലെ കത്വയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാന് വീരമൃതു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ജമ്മുവിലെ ഡോഡയിൽ സൈനിക പോസ്റ്റിന് നേരെ ഉണ്ടായ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെയും സൈന്യം വധിച്ചു.
കത്വവയിൽ സൈന്യം വധിച്ച ഭീകരനിൽ നിന്ന് ഒരു ലക്ഷം രൂപ കണ്ടെത്തി. റിയാസി ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരൻറെ രേഖാചിത്രം പുറത്തുവിട്ടു. വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടാണ് ജമ്മു കശ്മീർ പൊലീസ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്.