'പ്രതിപക്ഷത്തെ ശത്രുക്കളായി കാണരുത്'; മോദി സർക്കാരിന് ആർഎസ്എസിന്റെ മുന്നറിയിപ്പ്

അധികാരമേറ്റ് രണ്ടാംദിവസമാണ് കേന്ദ്രസർക്കാരിന് ആർഎസ്എസിന്റെ മുന്നറിയിപ്പ്.

dot image

ഇംഫാല്: മണിപ്പൂർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി ആർഎസ്എസ്. ഒരു വർഷമായി മണിപ്പൂർ അശാന്തമാണ്. മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കണം. പ്രതിപക്ഷത്തെ ശത്രുക്കളായി കാണരുതെന്നും ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് നാഗ്പൂരിൽ പറഞ്ഞു. അധികാരമേറ്റ് രണ്ടാംദിവസമാണ് കേന്ദ്രസർക്കാരിന് ആർഎസ്എസിന്റെ മുന്നറിയിപ്പ്.

സർക്കാർ രൂപീകരണം നടന്ന സാഹചര്യത്തിൽ ഇനി ജനകീയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മണിപ്പൂർ കലാപം ഓർമ്മപ്പെടുത്തി മോഹൻഭാഗവത് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം മര്യാദകൾ ലംഘിച്ചു. അസത്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടു. പ്രതിപക്ഷത്തെ ശത്രുക്കളായി കാണേണ്ടതില്ല.

എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകണമെന്നും വസുധൈവ കുടുംബകം എന്ന ഉപനിഷത് വചനം ഉദ്ധരിച്ച് മോഹൻ ഭാഗവത് പറഞ്ഞു. ആർഎസ്എസ് ത്രിതീയ വർഷ പരിശീലന പരിപാടിയുടെ സമാപനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം

dot image
To advertise here,contact us
dot image