
May 25, 2025
02:40 PM
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സോണിയാഗാന്ധിക്കൊപ്പം മകനും മുൻ കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധിയും മകളും പാർട്ടി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും ഉണ്ടായിരുന്നു. മൂന്നുപേരേയും ഷെയ്ഖ് ഹസീന ആലിംഗനം ചെയ്തു.
'സിപിപി അധ്യക്ഷ സോണിയ ഗാന്ധി, മുന് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി, ജനറല് സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര എന്നിവര് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വസീദിനെ ഇന്ന് ഉച്ചയ്ക്ക് ന്യൂഡല്ഹിയില് സന്ദര്ശിച്ചു,' എക്സിൽ കോണ്ഗ്രസ് പാര്ട്ടി പോസ്റ്റിൽ പറയുന്നു.
വിശ്വാസം, സഹകരണം, പരസ്പര വളര്ച്ചയ്ക്കുള്ള പ്രതിബദ്ധത എന്നിവയുടെ അടിസ്ഥാനത്തില് ഇന്ത്യയും ബംഗ്ലാദേശും പങ്കിടുന്ന സ്വാഭാവിക ബന്ധം കൂടുതല് ശക്തിപ്പെടുത്തുന്നതിന് വിവിധ വിഷയങ്ങള് കൂടിക്കാഴ്ചയിൽ ചര്ച്ച ചെയ്തുവെന്ന് രാഹുല് ഗാന്ധി തന്റെ വാട്ട്സാപ്പ് ചാനലിലെ ഒരു പോസ്റ്റില് പറഞ്ഞു. ഷെയ്ഖ് ഹസീനയുമായുള്ള കൂടിക്കാഴ്ചയുടെ വീഡിയോയും അദ്ദേഹം പങ്കുവച്ചു.
ഇന്ത്യ-ബംഗ്ലാദേശ് ബന്ധം ശക്തിപ്പെടുത്തുന്നതിന് വിവിധ വിഷയങ്ങള് ചര്ച്ച ചെയ്തതായും യോഗത്തിന്റെ ചിത്രങ്ങള്ക്ക് പുറമെ കോണ്ഗ്രസ് വീഡിയോ പങ്കുവെച്ചു. ഹസീന സോണിയാ ഗാന്ധിയെ ആലിംഗനം ചെയ്തുകൊണ്ട് അഭിവാദ്യം ചെയ്യുന്നതാണ് ഫോട്ടോകള്. ഗാന്ധി കുടുംബം ഹസീനയുടെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളത്.
ഷെയ്ഖ് ഹസീനയുടെ പിതാവും ബംഗ്ലാദേശിന്റെ സ്ഥാപക നേതാവുമായ ഷെയ്ഖ് മുജീബുര് റഹ്മാന് അന്നത്തെ ഇന്ത്യന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുമായി നല്ല ബന്ധമായിരുന്നു. ആ ബന്ധമാണ് ഷെയ്ഖ് ഹസീന സോണിയാ ഗാന്ധിയുമായി നിലനില്ക്കുന്നത്.
കാലിക്കറ്റ് സര്വകലാശാല വിദ്യാര്ത്ഥി യൂണിയന് തിരഞ്ഞെടുപ്പ്; കെഎസ്യു-എംഎസ്എഫ് മുന്നണിക്ക് വിജയം1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തില് ഇന്ദിരാഗാന്ധി പ്രധാന പങ്ക് വഹിച്ചിരുന്നു. പാകിസ്താനില് നിന്ന് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തെ പിന്തുണച്ചു. അതിന്റെ സ്നേഹവും ബഹുമാനവും കടപ്പാടും ഇന്നും നിലനില്ക്കുന്നുണ്ട്.