പെരുമഴ, റോഡാകെ വെള്ളക്കെട്ട്; ഇനി യാത്ര കിടന്നാകാമെന്ന് യുവാവ്, വീഡിയോ വൈറല്

15 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

dot image

ശക്തമായ മഴയിൽ പൂനെയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ സർഫിങ് നടത്തി യുവാവ്. സോഷ്യൽ മീഡിയയിലാകെ വൈറലായിരിക്കുകയാണ് ഈ യുവാവിന്റെ സർഫിങ്. വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്ന റോഡിന് നടുവിലൂടെയാണ് ഇയാൾ കിടന്ന് സർഫ് ചെയ്യുന്നത്. 15 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഗതാഗതത്തിനൊരു എകോ ഫ്രണ്ട്ലി മോഡ് (എകോ ഫ്രണ്ട്ലി മോഡ് ഓഫ് ട്രാൻസ്പോർട്ടേഷൻ) എന്നാണ് ചിലരുടെ കമന്റ്. കടുത്ത ജലക്ഷാമത്തിൽ വലയുന്നതിനിടെ എത്തിയ മൺസൂൺ മഹാരാഷ്ട്രയിൽ വലിയ ആശ്വാസമായിരിക്കുകയാണ്. അതേസമയം വെള്ളക്കെട്ടുകൾ കാരണം ഗതാഗതപ്രശ്നങ്ങളും തുടരുന്നുണ്ട്.

dot image
To advertise here,contact us
dot image