കെജ്രിവാളിന് തിരിച്ചടി; ഇടക്കാല ജാമ്യം തേടിയുള്ള ഹർജി തള്ളി

മെഡിക്കൽ ടെസ്റ്റുകൾ നടത്തുന്നതിന് മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിക്കും എന്ന് കോടതി വ്യക്തമാക്കി.

കെജ്രിവാളിന് തിരിച്ചടി; ഇടക്കാല ജാമ്യം തേടിയുള്ള ഹർജി തള്ളി
dot image

ന്യൂഡല്ഹി: ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുള്ള ഹർജി വിചാരണ കോടതി തള്ളി. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതിനാൽ മെഡിക്കൽ പരിശോധനകൾ നടത്തേണ്ടതുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ഇടക്കാല ജാമ്യം തേടിയത്. മെഡിക്കൽ ടെസ്റ്റുകൾ നടത്തുന്നതിന് മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിക്കും എന്ന് കോടതി വ്യക്തമാക്കി.

രാജ്യം മുഴുവൻ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ കെജ്രിവാളിന് അതിനിടെ മെഡിക്കൽ പരിശോധനയും നടത്താമായിരുന്നു എന്ന എൻഫോഴ്സ്മെന്റ് വാദം കോടതി അംഗീകരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 21 ദിവസം ഇടക്കാല ജാമ്യത്തിൽ ഇറങ്ങിയ കെജ്രിവാള് ജൂൺ ഒന്നിനാണ് തിഹാർ ജയിലിലേക്ക് മടങ്ങിയത്. വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാക്കിയ കെജ്രിവാളിനെ ജൂൺ 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിലും വിട്ടു. ദില്ലി മദ്യനയ അഴിമതി കേസിൽ ജാമ്യം തേടി കെജ്രിവാള് നൽകിയ ഹർജി കോടതി വെള്ളിയാഴ്ച പരിഗണിക്കും.

dot image
To advertise here,contact us
dot image