
ന്യൂഡൽഹി: ഇന്ത്യയിൽ അതിവേഗം ട്രൻഡ് ആയി കൊണ്ടിരിക്കുന്ന ഒന്നാണ് ഡേറ്റിങ്. പല തരത്തിലുള്ള ഡേറ്റിങ്ങുകൾ ഉണ്ട്. ഇതിനായി പരസ്പരം അനുയോജ്യരായ ആളുകളെ കണ്ടെത്താൻ ഡേറ്റിങ് ആപ്പുകളും നിലവിലുണ്ട്. അത്തരത്തിലുള്ള ഡേറ്റിങ്ങുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് വൈറലായിരിക്കുകയാണ്. ഡല്ഹിയിൽ നിന്നുള്ള ദിവ്യ ഗിരി എന്ന പെണ്കുട്ടിയുടേതാണ് ഈ പോസ്റ്റ്. ഡേറ്റിങ്ങിന് വേണ്ടി ക്ഷണിച്ച് ഇന്സ്റ്റഗ്രാമില് പങ്കുവെച്ച പോസ്റ്റിൽ ഓരോ കാര്യങ്ങളും ചെയ്യണമെങ്കില് അതിന് നല്കേണ്ട പണം ഉള്പ്പെടെയുള്ള വിവരങ്ങളും ദിവ്യ നൽകിയിട്ടുണ്ട്.
കോഫി കുടിക്കാനാണെങ്കില് 1500 രൂപ, ബൈക്കില് കറങ്ങാനും കൈകോര്ത്ത് നടക്കാനും 4000 രൂപ, വീക്കെന്ഡ് ഗെറ്റ് എവേ ആണ് ഉദ്ദേശിക്കുന്നതെങ്കില് 10000 രൂപ, ഡിന്നറും സിനിമയുമടങ്ങുന്ന സാധാരണ ഡേറ്റിന് 2000 രൂപ, കുടുംബവുമായുള്ള കൂടിക്കാഴ്ച്ചക്ക് 3000 രൂപ, ചടങ്ങുകളില് പങ്കെടുക്കണമെങ്കില് 3500 രൂപ എന്നിങ്ങനെയാണ് ഡേറ്റിങ് ചാര്ട്ടിലെ വിവരങ്ങള്. ഡേറ്റിനെ കുറിച്ച് സോഷ്യല് മീഡിയയില് പോസ്റ്റിടണമെങ്കില് 6000 രൂപയും ഹൈക്കിങ്, കയാക്കിങ് പോലെയുള്ള സാഹസികപ്രവര്ത്തനങ്ങള്ക്ക് കൂടെ വരണമെങ്കില് 5000 രൂപയാകുമെന്നും പോസ്റ്റില് പറയുന്നുണ്ട്. പാചകം ചെയ്യാനും തയ്യാറുള്ള യുവതി അതിന് 3500 രൂപയാണ് ഈടാക്കുന്നത്. ഇതില് ഏതെങ്കിലും നിങ്ങള്ക്ക് ആവശ്യമുണ്ടെങ്കില് നമുക്ക് കണ്ടുമുട്ടാം എന്നാണ് പോസ്റ്റിന്റെ അവസാനം യുവതി കുറിച്ചിരിക്കുന്നത്. ഇതിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയത്. ഇത് ഹണി ട്രാപ്പാണെന്നും സൂക്ഷിച്ചില്ലെങ്കില് കൈയിലെ കാശ് പോകുമെന്നും ആളുകള് കമന്റ് ചെയ്തിട്ടുണ്ട്
മോദി പ്രധാനമന്ത്രി പദത്തിൽ നിന്നും ഔദ്യോഗികമായി രാജി വെച്ചു; രാഷ്ട്രപതിക്ക് രാജി കത്ത് നൽകി