
ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ ബംഗാളില് തൃണമൂൽ കോൺഗ്രസും എന്ഡിഎയും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. ആദ്യ മണിക്കൂറുകളിൽ 17 സീറ്റുകളിൽ തൃണമൂലും കോണ്ഗ്രസും ലീഡ് തുടരുമ്പോൾ 16 സീറ്റുകൾ നിലനിർത്തി ബിജെപി തൊട്ടുപിന്നാലെ തന്നെയുണ്ട്.
പശ്ചിമബംഗാളിലെ ഡയമണ്ട് ഹാർബറിൽ അഭിഷേക് ബാനർജി മുന്നിലാണ്. നിലവിൽ രാജ്യത്ത് ഇൻഡ്യ സംഖ്യത്തിനാണ് മുന്നേറ്റം. 261 സീറ്റിൽ ഇൻഡ്യ ലീഡിൽ നിൽക്കുമ്പോൾ എൻഡിഎ 234 സീറ്റുകളിൽ പിന്നാലെയുണ്ട്. തപാൽ വോട്ടുകളാണ് നിലവിൽ എണ്ണുന്നത്.
LIVE BLOG: വോട്ടെണ്ണൽ തുടങ്ങി; എൻഡിഎക്ക് മുൻതൂക്കം; വെല്ലുവിളി ഉയർത്തി ഇൻഡ്യ മുന്നണി