
ന്യൂഡൽഹി: പശ്ചിമബംഗാളിൽ സംഘർഷമുണ്ടായ ബൂത്തുകളിൽ റീപോളിങ് തുടങ്ങി. ബാരാസത്, മഥുർപൂർ മണ്ഡലങ്ങളിലെ ഓരോ ബൂത്തുകളിലാണ് റീ പോളിങ് നടക്കുന്നത്. പോളിങ് ദിനത്തിൽ ബിജെപി-തൃണമൂൽ പ്രവർത്തകർ ഇവിടെ ഏറ്റുമുട്ടിയിരുന്നു. റിട്ടേണിങ് ഓഫീസറുടെ റിപ്പോര്ട്ട് പ്രകാരമാണ് റീ പോളിങ് നടക്കുന്നത്. രാവിലെ ഏഴുമണിയോടെ ആരംഭിച്ച റീ പോളിങ് വൈകുന്നേരം ആറു മണിയ്ക്ക് അവസാനിക്കുമെന്ന് ഇലക്ഷൻ കമ്മീഷണർ അറിയിച്ചു.
ജൂൺ ഒന്നിനാണ് ബരാസത്തിലും മഥുരാപുരിലും ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ട വോട്ടെടുപ്പ് ദിനത്തിൽ തൃണമൂൽ കോൺഗ്രസ് , ഇന്ത്യൻ സെക്യുലർ ഫ്രണ്ട് , ബിജെപി എന്നീ പാർട്ടികളുടെ അനുയായികൾ തമ്മിൽ സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ഏറ്റുമുട്ടുകയുണ്ടായി.
ശനിയാഴ്ച ബയബരിയില് തൃണമൂൽ കോൺഗ്രസും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ രണ്ട് സംഘർഷത്തെയും കണക്കിലെടുത്താണ് പോളിങ് വീണ്ടും നടത്താൻ തീരുമാനിച്ചത്.
എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ കുതിച്ചുയർന്ന് ഓഹരി വിപണി;റെക്കോഡിട്ട് സെന്സെക്സും നിഫ്റ്റിയുംഅതേസമയം ജൂൺ ഒന്നിന് തിരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഡയമണ്ട് ഹാർബർ ലോക്സഭാ സീറ്റിലെ നിരവധി ബൂത്തുകളിൽ വോട്ടിംഗ് നടപടിക്രമങ്ങളിൽ അപാകതകൾ ആരോപിച്ച് ബിജെപി റീപോളിംഗ് ആവശ്യപ്പെട്ടിരുന്നു.