രവീണ ടണ്ടന് മദ്യപിച്ചിരുന്നില്ല, തെറ്റായ പരാതി: മുംബൈ പൊലീസ്

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് രവീണയുടെ കാർ ആരെയും ഇടിച്ചിട്ടില്ലെന്ന് വ്യക്തമായതെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ

dot image

മുംബൈ: ബോളിവുഡ് താരം രവീണ ടണ്ടനെതിരെ നൽകിയ പരാതി തെറ്റാണെന്ന് മുംബൈ പൊലീസ്. മദ്യലഹരിയിൽ സ്ത്രീകളെ അക്രമിച്ചെന്ന പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. ഖർ പൊലീസിൽ പരാതിക്കാരി തെറ്റായ വിവരങ്ങളാണ് നൽകിയതെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോളാണ് രവീണയുടെ കാർ ആരെയും ഇടിച്ചിട്ടില്ലെന്നും താരം മദ്യപ്പിച്ചിട്ടില്ലെന്നും വ്യക്തമായതെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജ്തിലക് റോഷൻ ദേശീയ മാധ്യമങ്ങളെ അറിയിച്ചു.

പരാതി വ്യാജമാണെന്നും ഡ്രൈവറെ ജനക്കൂട്ടം ചോദ്യം ചെയ്തപ്പോൾ താൻ ഇടപ്പെട്ടതാണെന്നും ഈ തർക്കം അധിക്ഷേപകരമായ ഭാഷയിലേക്ക് നീങ്ങിയെന്നും രവീണ ടണ്ടൻ പറഞ്ഞതായും രാജ് തിലക് റോഷൻ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതായും അദ്ദേഹം കൂട്ടിചേർത്തു. പരാതിക്കാരി ആരോപിക്കപ്പെടുന്ന വീഡിയോയിൽ തെറ്റായ വിവരങ്ങളാണ് ഉള്ളതെന്നും. കാർ റിവേഴ്സ് എടുക്കുന്നതിനിടെ ഡ്രൈവർ അപകടമുണ്ടാക്കിയെന്നാണ് പരാതിക്കാരി പറഞ്ഞതെന്നും എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ കാർ അപകടമുണ്ടാക്കുന്നത് കാണുന്നില്ലന്നും അദ്ദേഹം പറഞ്ഞു.

തന്റെ ഡ്രൈവർ കാർ റിവേഴ്സ് എടുക്കുന്നതിനിടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ഗേറ്റിന് മുന്നിലൂടെ കടന്നുപോകുകയായിരുന്നുവെന്ന് രവീണ ടണ്ടന് സംഭവത്തെ കുറിച്ച് പ്രതികരിക്കവെ പറഞ്ഞിരുന്നു. കാർ അവരെ ഇടിക്കുമെന്ന് കരുതി അവർ പ്രശ്നമുണ്ടാക്കി, ഡ്രൈവറും മൂന്ന് സ്ത്രീകളും തമ്മിൽ വാക്കേറ്റമുണ്ടായി. ഇത് കേട്ടാണ് താൻ വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും രവീണ പറഞ്ഞിരുന്നു. ഇരു കൂട്ടരും ഖാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പിന്നീട് പരാതി പിൻവലിച്ചു.

dot image
To advertise here,contact us
dot image