
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ പാലിന് വില കൂട്ടിയെന്ന് മോദി സർക്കാരിനെ വിമർശിച്ച് സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. അമുൽ, മദർ ഡയറി കമ്പനികളുടെ പാലിൻ്റെ വിലയാണ് ഒറ്റയടിക്ക് കൂട്ടിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മോദി സർക്കാർ കൊള്ളയടി തുടങ്ങിയെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
അമുല് , മദർ ഡയറി കമ്പനികളുടെ പാലിനാണ് ലിറ്ററിന് 2 രൂപയാണ് കഴിഞ്ഞ ദിവസം കൂട്ടിയത്. റോഡ് ടോള് നികുതി 5 ശതമാനം കൂട്ടിയത് സാധനങ്ങളുടെ വില വർധനക്ക് കാരണമാകുമെന്നും സിപിഎം ജനറല് സെക്രട്ടറി പറഞ്ഞു.
തൃശൂരില് സുരേഷ് ഗോപി ജയിക്കില്ല, ബിജെപിയിൽ ചേർന്നതിന് ശേഷം ജനങ്ങളിൽനിന്ന് അകന്നു: ഇപി ജയരാജൻ