ടിക്കറ്റ് ക്യാൻസൽ ചെയ്തതിലൂടെ മാത്രം കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ റെയിൽവേക്ക് കിട്ടിയത് ആറായിരം കോടി

2019 മുതൽ 2023 വരെയുള്ള കണക്കുകളാണ് ഇത്

ടിക്കറ്റ് ക്യാൻസൽ ചെയ്തതിലൂടെ മാത്രം കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ  റെയിൽവേക്ക് കിട്ടിയത് ആറായിരം കോടി
dot image

ന്യൂഡൽഹി:യാത്രക്കാർ റെയിൽവേ ടിക്കറ്റ് ക്യാൻസൽ ചെയ്തതിലൂടെ മാത്രം ഇന്ത്യൻ റെയിൽവേയ്ക്ക് കഴിഞ്ഞ നാല് വർഷത്തിനിടയിൽ കിട്ടിയത് 6112 കോടി രൂപയുടെ ലാഭം. 2019 മുതൽ 2023 വരെയുള്ള കണക്കുകളാണ് ഇത്. റെയിൽവേയുടെ വരുമാനത്തിന്റെ പത്ത് ശതമാനത്തിന് താഴെ മാത്രമാണ് ഈ ലാഭം എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

റായ്പൂർ സ്വദേശിയായ സാമൂഹിക പ്രവർത്തകനായ കുനാൾ ശുക്ല നൽകിയ വിവരാവകാശ അപേക്ഷയിലാണ് റെയിൽവേയുടെ ഈ വിശദീകരണം. 2019-20 ൽ 1724.44 കോടിയും 2020-21 ൽ 710.54 കോടിയും 2021-22 1569 കോടിയും 2022-23 വർഷത്തിൽ 2109 .74 കോടി രൂപയുമാണ് ലഭിച്ചത്. 2023-24 കാലയളവിൽ 1129 കോടി രൂപയാണ് ഈ ഇനത്തിൽ ലഭിച്ചത് എന്ന് മറ്റൊരു വിവാരാവകാശ റിപ്പോർട്ട് പറയുന്നുണ്ട്. കഴിഞ്ഞ പത്തുവർഷത്തിനിടെ യാത്രാനിരക്കിലും 85 ശതമാനം വർധനവുണ്ടായെന്നും വിവരാവകാശ റിപ്പോർട്ടിലുണ്ട്.

വനിതാ വോട്ടർമാരെ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ഇലക്ഷൻ കമ്മീഷൻ; വിമർശനങ്ങൾക്കും മറുപടി
dot image
To advertise here,contact us
dot image