മധ്യപ്രദേശിൽ ട്രാക്ടർ മറിഞ്ഞ് അപകടം; 13 പേർ മരിച്ചു, 15 പേർക്ക് പരിക്ക്

പരിക്കേറ്റവരിൽ 13 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.

dot image

ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്ഗഡിൽ ട്രാക്ടർ മറിഞ്ഞ് നാല് കുട്ടികൾ ഉൾപ്പെടെ 13 പേർ മരിച്ചു. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 13 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ടുപേരെ തലയ്ക്കും നെഞ്ചിനും പരിക്കേറ്റതിനാൽ വിദഗ്ധ പരിചരണത്തിനായി ഭോപ്പാലിലേക്ക് മാറ്റിയതായി രാജ്ഗഡ് കളക്ടർ ഹർഷ് ദീക്ഷിത് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ അപകടനില തരണം ചെയ്തതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ മോത്തിപുര ഗ്രാമത്തിൽ നിന്ന് കുലംപൂരിലേക്ക് വിവാഹത്തില് പങ്കെടുക്കാന് പോവുകയായിരുന്ന സംഘമാണ് അപകടത്തില്പ്പെട്ടത്. കളക്ടറും എസ്പിയും ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ അപകടസ്ഥലത്തെത്തി.

പോർച്ചുഗൽ എയർ ഷോയ്ക്കിടെ വിമാനങ്ങൾ കൂട്ടിയിടിച്ചു; പൈലറ്റിന് ദാരുണാന്ത്യം, വീഡിയോ
dot image
To advertise here,contact us
dot image