അട്ടിമറിക്ക് സാധ്യതയുണ്ട്, തപാൽ വോട്ടുകൾ ആദ്യമെണ്ണണം; തിരഞ്ഞെടുപ്പ് കമ്മീഷനോട് ഇൻഡ്യ മുന്നണി

എക്സിറ്റ് പോൾ പുറത്ത് വന്നതിന് പിന്നാലെ വോട്ടെണ്ണിൽ അട്ടിമറി സാധ്യതയും ഇൻഡ്യ മുന്നണി നേതാക്കൾ ആരോപിച്ചു

dot image

ന്യൂഡല്ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകള് മാത്രമാണ് ബാക്കിയുള്ളത്. അവസാന ഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്ത് വന്നു. ഒരു വിധം എല്ലാ എക്സിറ്റ് പോളുകളും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎക്കാണ് വലിയ സാധ്യത കാണുന്നത്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ തള്ളുകയാണ് ഇൻഡ്യ മുന്നണി. എക്സിറ്റ് പോൾ പുറത്ത് വന്നതിന് പിന്നാലെ വോട്ടെണ്ണിൽ അട്ടിമറി സാധ്യതയും ഇൻഡ്യ മുന്നണി നേതാക്കൾ ആരോപിച്ചു. ഇതിന്റെ ഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സന്ദര്ശിക്കുകയും ചെയ്തു ഇൻഡ്യ മുന്നണി നേതാക്കള്.

ജൂണ് നാലിന് വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ മാര്ഗനിര്ദേശങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് നേതാക്കള് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളും മുന്നണി നേതാക്കള് കമ്മിഷനുമായി ചര്ച്ച ചെയ്തു. നിരവധി പ്രശ്നങ്ങള് ഉന്നയിക്കാനായാണ് തങ്ങള് ഇവിടെ വന്നത്. തപാല് വോട്ടുകള് ആദ്യം എണ്ണണമെന്നും അതിന്റെ ഫലം ആദ്യം പ്രസിദ്ധപ്പെടുത്തണമെന്നുമുള്ളതാണ് അതില് ഏറ്റവും പ്രധാനപ്പെട്ടതെന്നും കോണ്ഗ്രസ് നേതാവ് അഭിഷേക് മനു സിംഘ്വി പറഞ്ഞു.

അതേ സമയം ഇൻഡ്യ മുന്നണിക്ക് പിന്നാലെ ബിജെപി നേതാക്കളും തിരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രിമാരായ നിര്മല സീതാരാമനും പിയൂഷ് ഗോയലുമാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ കാണാനെത്തിയത്. വിവിധ ആവശ്യങ്ങള് കമ്മിഷനോട് ഉന്നയിക്കാനാണ് തങ്ങള് എത്തിയതെന്ന് ബിജെപി നേതാക്കള് കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.

'ഒരു തമിഴൻ രാജ്യം ഭരിക്കുന്ന ദിവസം എന്തുകൊണ്ട് ഉണ്ടായിക്കൂടാ,അതിനായി കാത്തിരിക്കുന്നു'; കമൽ ഹാസൻ
dot image
To advertise here,contact us
dot image