'പ്രിയപ്പെട്ട അമിതാഭ് ബച്ചൻ...', ട്രെയിനിലെ തിരക്ക്, സഹായം തേടി കേരളത്തിലെ കോൺഗ്രസ്

ബച്ചൻ്റെ സ്വാധീനവും സാമൂഹിക പ്രവർത്തനങ്ങളോടുള്ള അർപ്പണബോധവും ചൂണ്ടിക്കാട്ടിയാണ് പാർട്ടി അദ്ദേഹത്തിൻ്റെ സഹായം അഭ്യർത്ഥിച്ചത്.

dot image

തിരുവനന്തപുരം: ട്രെയിനുകളുടെ തിരക്ക് കുറയ്ക്കാൻ അമിതാഭ് ബച്ചനോട് സഹായം അഭ്യർത്ഥിച്ച് കേരളത്തിലെ കോൺഗ്രസ്. തിരക്ക് കുറയ്ക്കാൻ ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കണമെന്ന കോൺഗ്രസിന്റെ അപേക്ഷ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അവഗണിച്ചതായി കോൺഗ്രസ് കേരള ഘടകത്തിന്റെ ഔദ്യോഗിക എക്സ് ഹാന്ഡില് പറയുന്നു. ഇതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ഒഫീഷ്യൽ എക്സ് പേജിൽ നിന്നും ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ തിരക്ക് നിറഞ്ഞ ട്രെയിനിന്റെ വീഡിയോ പങ്കിട്ടിരുന്നത്. ബോളിവുഡ് നടൻ അമിതാഭ് ബച്ചനെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു പോസ്റ്റ്.

പ്രിയപ്പെട്ട അമിതാഭ് ബച്ചൻ..." എന്ന് തുടങ്ങുന്ന പോസ്റ്റിൽ, തിരക്കേറിയ ട്രെയിനുകളിൽ യാത്ര ചെയ്യാൻ നിർബന്ധിതരായ സാധാരണക്കാരുടെ ദുരവസ്ഥയെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ ചൂട് 52 ഡിഗ്രി സെൽഷ്യസാണെന്നും പോസ്റ്റില് പറയുന്നുണ്ട്.

രാജ്യത്തെ ജനസംഖ്യാ വർധനവിന് ആനുപാതികമായി ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കാത്ത കേന്ദ്രസർക്കാരിനെ പോസ്റ്റിൽ വിമർശിച്ചിട്ടുണ്ട്. ജനസംഖ്യ 14 കോടി വർദ്ധിച്ചിട്ടും ട്രെയിൻ സർവീസുകൾക്ക് സമാനമായ വർദ്ധനവ് ഉണ്ടായിട്ടില്ലെന്നാണ് പാർട്ടി ചൂണ്ടി കാട്ടുന്നത്. വന്ദേ ഭാരത് ട്രെയിനുകൾ പുതിയതായി ആരംഭിച്ചിട്ടുണ്ടെങ്കിലും അതിൽ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലെന്നും ആരോപണമുണ്ട്.

സിദ്ധരാമയ്യയെയും തന്നെയും നശിപ്പിക്കാന് കേരളത്തിലെ ക്ഷേത്രത്തിൽ മൃഗബലിനടത്തുന്നു; ഡികെ ശിവകുമാർ

ഈ കാര്യം റെയിൽവേ മന്ത്രിയോട് അഭ്യർത്ഥനയായി പറഞ്ഞിട്ടും അവഗണിക്കപ്പെട്ടതിൽ പാർട്ടി നിരാശ പ്രകടിപ്പിച്ചു. സമ്പന്നരായ വ്യക്തികളും സെലബ്രിറ്റികളും ഉന്നയിക്കുന്ന പ്രശ്നങ്ങളോട് മന്ത്രി പെട്ടെന്ന് പ്രതികരിക്കാറുണ്ടെങ്കിലും സാധാരണക്കാരുടെ പ്രശ്നങ്ങൾ അവഗണിക്കുകയാണെന്ന് പാർട്ടി അവകാശപ്പെട്ടു. അതുകൊണ്ടാണ് അമിതാഭ് ബച്ചനെ സമീപിച്ചതിൻ്റെ കാരണമെന്നും പാർട്ടി വിശദീകരിച്ചു. വീഡിയോയും സന്ദേശവും സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image