മോദി കന്യാകുമാരിയിലെത്തി; വിവേകാനന്ദ പാറയിൽ രണ്ട് ദിവസം ധ്യാനം

വൈകീട്ട് അഞ്ചുമണിയോടെയാണ് അദ്ദേഹം കന്യാകുമാരിയിലെത്തിയത്

മോദി കന്യാകുമാരിയിലെത്തി; വിവേകാനന്ദ പാറയിൽ രണ്ട് ദിവസം ധ്യാനം
dot image

കന്യാകുമാരി: മൂന്നുദിവസത്തെ ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെത്തി. കന്യാകുമാരിയിലെത്തിയ മോദി ശേഷം വിവേകാനന്ദ പാറയിലേക്ക് ബോട്ട് മാർഗം പോയി . ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് അദ്ദേഹം കന്യാകുമാരിയിലെത്തിയത്. മൂന്നുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഹെലികോപ്റ്ററിലാണ് കന്യാകുമാരിയിലെത്തിയത്. നിശ്ചയിച്ചതിനേക്കാൾ ഒരു മണിക്കൂർ വൈകിയാണ് പ്രധാമന്ത്രി തിരുവനന്തപുരത്ത് വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങിയത്.

കന്യാകുമാരിയിലെത്തിയ മോദി ജൂണ് ഒന്നുവരെ ഇവിടെ ധ്യാനത്തിലിരിക്കും. വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിലാണ് ധ്യാനം. സ്വാമി വിവേകാനന്ദന് ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനമിരിക്കുക. കന്യാകുമാരിയിലെത്തിയ അദ്ദേഹം ആദ്യം ഭഗവതി ക്ഷേത്രത്തില് ദര്ശനം നടത്തിയിരുന്നു. നാവികസേനയുടെ കപ്പലിലാണ് വിവേകാനന്ദപ്പാറയില് എത്തിയത്. 45 മണിക്കൂര് നീണ്ടുനില്ക്കുന്ന ധ്യാനത്തിനുശേഷം തിരുവള്ളൂര് പ്രതിമയും സന്ദര്ശിച്ചശേഷമായിരിക്കും അദ്ദേഹം ഡല്ഹിയിലേക്ക് തിരിക്കുക.

ഒടുവിൽ വഴങ്ങി പ്രജ്വൽ രേവണ്ണ; ജർമനിയിൽ നിന്ന് തിരിച്ചു, നാളെ അന്വേഷണ സംഘത്തിന് മുമ്പില് ഹാജരാകും
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us