
/topnews/national/2024/05/30/21-passengers-killed-over-20-injured-after-bus-falls-into-gorge-in-jammu
ശ്രീനഗര്: ജമ്മു കശ്മീരിലെ രജൗറിയില് ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 21 യാത്രക്കാര്ക്ക് ദാരുണാന്ത്യം. 21 പേര് ചികിത്സയിലാണ്. 50 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇവരില് ഏറെയും ഉത്തര്പ്രദേശ്, രാജസ്ഥാന്, ഹരിയാന എന്നിവിടങ്ങളില് നിന്നായി റിയാസി ജില്ലയിലെ ശിവ ഖോരി ക്ഷേത്രത്തിലേക്ക് പോകുന്ന തീര്ത്ഥാടകരായിരുന്നു.
ജമ്മു പൂഞ്ച് ഹൈവേയിലൂടെ യാത്ര തുടരവെ 150 അടി താഴ്ച്ചയിലേക്ക് ബസ് മറിയുകയായിരുന്നു. ചികിത്സയില് കഴിയുന്ന പലരുടെയും നില ഗുരുതരമായതിനാല് മരണ സഖ്യ ഇനിയും കൂടിയേക്കും. വീതി കൂട്ടല് ജോലികള് നടക്കുന്നതിനാല് റോഡ് മോശം അവസ്ഥയിലാണെന്നാണ് റിപ്പോര്ട്ട്.
ജമ്മുകശ്മീര് ലഫ്. ഗവര്ണര് അപകടത്തില് അനുശോചനം രേഖപ്പെടുത്തി. ഹൃദയഭേദകമായ അപകടമാണ് സംഭവിച്ചത്. അനുശോചനം രേഖപ്പെടുത്തുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങള്ക്ക് നഷ്ടം താങ്ങാന് കരുത്ത് ഉണ്ടാവട്ടെയെന്ന് പ്രാര്ത്ഥിക്കുന്നുവെന്നും ഗവര്ണര് പറഞ്ഞു.