തിരഞ്ഞെടുപ്പ് സമയത്ത് മോദി സര്ക്കാര് നിയമനങ്ങള് നടത്തുകയാണ്; മല്ലികാര്ജുന് ഖര്ഗെ

'അഞ്ച് പ്രധാന തസ്തികകളില് നിയമനം നടത്തി'

dot image

ന്യൂഡല്ഹി: മോദി കേന്ദ്ര ഏജന്സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് എഐസിസി അധ്യക്ഷന് മല്ലികാര്ജുന് ഖര്ഗെ. 'ഇന്ഡ്യ' സര്ക്കാര് വരുമ്പോള് എല്ലാം നിയമത്തിന്റെ അടിസ്ഥാനത്തില് മുന്നോട്ട് കൊണ്ടു പോകും. രാജ്യത്തെ കര്ഷകര് പ്രതിഷേത്തിലാണ്. കര്ഷക പ്രതിഷേധങ്ങളില് നിരവധി കര്ഷകര്ക്ക് ജീവന് നഷ്ടമായി. മോദി കര്ഷകര്ക്കായി ഒന്നും ചെയ്തില്ല. 'ഇന്ഡ്യ' മുന്നണി അധികാരത്തിലെത്തിയാല് പ്രകടന പത്രികയില് കര്ഷകര്ക്ക് പറഞ്ഞിരിക്കുന്ന പ്രഖ്യാപനങ്ങള് നടപ്പിലാക്കും.

സമസ്തയ്ക്കും ലീഗിനും ഒരു ശരീരവും മനസ്സും; തെറ്റിക്കാന് ശ്രമിച്ചാലും നടക്കില്ല: സാദിഖലി തങ്ങള്

പാവപ്പെട്ടവന്റെ പണം കവര്ന്ന് പണക്കാരനെ കൂടുതല് പണക്കാരനാക്കുകയാണ് മോദി സര്ക്കാര്. കേന്ദ്ര സര്ക്കാറിന് കീഴിലെ തസ്തികകളില് ഒഴിവുകള് നികത്തുന്നില്ല. 'ഇന്ഡ്യ' സര്ക്കാര് വന്നാല് എല്ലാ വാഗ്ദാനങ്ങളും പൂര്ത്തിയാക്കുംതിരഞ്ഞെടുപ്പ് സമയത്ത് മോദി സര്ക്കാര് നിയമനങ്ങള് നടത്തുകയാണ്. തിരക്കിട്ട് നിയമനങ്ങള് നടത്തി. അഞ്ച് പ്രധാന തസ്തികകളില് നിയമനം നടത്തി. മാതൃകാ പൊരുമാറ്റ ചട്ടം നിലനില്ക്കുമ്പോള് 24 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സെക്രട്ടറി ഡിപ്പാര്ട്ട്മെന്റ് ഡിഫന്സിന്റെയും കാലാവധി നീട്ടി എന്നും ഖര്ഗെ ആരോപിച്ചു.

dot image
To advertise here,contact us
dot image