
ഹരിയാന : ഗുരുഗ്രാമിൽ യുവാവ് കാമുകിയെ കുത്തിക്കൊന്നു. ശനിയാഴ്ച രാത്രി സദർ പൊലീസ് സ്റ്റേഷൻ പരിധിയിലെ തിക്രി ഗ്രാമത്തിലാണ് സംഭവം. കാമുകിയെ കൊലപ്പെടുത്തി ശേഷം സദർ പൊലീസ് സ്റ്റേഷനിൽ എത്തി പ്രതി കീഴടങ്ങിയതായും പൊലീസ് അറിയിച്ചു. 22 വയസ്സുള്ള യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിലാണ് പൊലീസ് കണ്ടെത്തിയത്. തലയിലും കഴുത്തിലും കുത്തേറ്റ പാടുകൾ കണ്ടെത്തിയിരുന്നു.
മരിച്ച യുവതിയും പ്രതിയും മഹാരാഷ്ട്രയിലെ അകോല ജില്ലയിൽ നിന്നുള്ളവരാണ്. ഇരുവരും പ്രണയത്തിലായിരുന്നോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മൂന്ന് ദിവസം മുമ്പ് യുവതി യുവാവിനെ കാണാൻ എത്തിയിരുന്നതായും പൊലീസ് അറിയിച്ചു .മഹാരാഷ്ട്രയിൽ തനിക്കെതിരെ യുവതി പീഡന പരാതി നൽകിയിരുന്നുവെന്നും ഇത് പറഞ്ഞ് യുവതി തന്നെ ബ്ലാക്ക് മെയിൽ ചെയ്തിരുന്നതായും പ്രതി പൊലീസിന് മൊഴി നൽകി.
തന്നെ തേടിയാണ് യുവതി ഗുരുഗ്രാമിലെത്തിയതെന്നും ഇവിടെ വെച്ച് ഞങ്ങൾ വഴക്കുണ്ടായിയെന്നും അതിന്റെ ദേഷ്യത്തിലാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. എല്ലാ വസ്തുതകളും അന്വേഷിച്ചുവരികയാണെന്നും. കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തതായും സദർ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അറിയിച്ചു.
ലണ്ടനിൽ ട്രെൻഡായി ലുങ്കി; ഇന്ത്യൻ വംശജയുടെ വീഡിയോ വൈറൽ