
മൃഗങ്ങളുടെ നിരവധി വൈറല് വീഡിയോകള് നമ്മള് സോഷ്യല് മീഡിയയില് ദിവസേന കാണാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് അപകടത്തെ അഭിമുഖീകരിച്ച് അസാധാരണമായ ധൈര്യവും ബുദ്ധിയും പ്രകടിപ്പിക്കുന്ന ഒരു പൂച്ചയുടെ ദൃശ്യങ്ങളാണ്. ഒരു വീട്ടില് കയറിയ മൂര്ഖന് പാമ്പുമായി പൂച്ച ഏറ്റുമുട്ടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ഇന്സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാമ്പിനെ പൂച്ച ആക്രമിക്കാന് ശ്രമിക്കുന്നതും തിരിച്ച് മൂര്ഖന് പത്തി വിടര്ത്തി കൊത്താന് ശ്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്. വീടിന്റെ പരിസരത്ത് മൂര്ഖന് പാമ്പ് എത്തിയപ്പോള് കുടുംബാംഗങ്ങള് ഭയന്ന് വീട്ടിനകത്തേയ്ക്ക് പിന്മാറി. ഈ സമയത്താണ് പാമ്പുമായി ഒരു അങ്കത്തിന് പൂച്ച തയ്യാറാകുന്നത്.
പാമ്പ് കൊത്താന് ശ്രമിക്കുമ്പോള് പൂച്ച അതിവിദഗ്ധമായി രക്ഷപ്പെടുന്നതും വീഡിയോയില് കാണാം. ഒടുവില് വീട്ടുകാര് തന്നെ പാമ്പിനെ പിടികൂടുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.