
പൂനെ: മെയ് 19ന് പൂനെയിൽ അപകടത്തിൽ മരിച്ച രണ്ട് ഐടി ഉദ്യോഗസ്ഥരുടെ മരണത്തിന് കാരണമായത് മുത്തച്ഛൻ കൊച്ചുമകന് നൽകിയ ആഡംബര കാർ. 17 വയസ്സുകാരൻ ഓടിച്ച പോർഷെ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. എന്നാൽ അപകടസമയത്ത് കാർ ഓടിച്ചിരുന്നതായി വ്യാജമൊഴി നൽകാൻ കാർ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും നിർബന്ധിക്കുകയും ചെയ്തതിന് മുത്തച്ഛനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ഡ്രൈവർ ഗംഗാറാമിനെ വീട്ടിൽ തടഞ്ഞു വെച്ചു എന്നാണ് പരാതി. അപകടത്തിൽ രണ്ട് ഐടി ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. പ്രായപൂർത്തിയായില്ലെന്ന തിരിച്ചറിവോടെ തന്നെയാണ് 17കാരൻ വാഹനം ഓടിച്ചതെന്നാണ് പൊലീസിൻ്റെ നിലപാട്. അപകടത്തിന് കാരണക്കാരനായ പ്രായപൂർത്തിയാകാത്തയാളിന് പകരം ഗംഗാറാമിനെ കുറ്റക്കാരനാക്കി വിഷയം കൈകാര്യം ചെയ്യാനാണ് കുട്ടിയുടെ മുത്തച്ഛൻ ശ്രമിച്ചതെന്ന് പൂനെ പോലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു.
ഗംഗാറാമിൻ്റെ മൊബൈൽ ഫോൺ കാണാനില്ല. അഗർവാളിൻ്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. മെയ് 28 വരെ കുട്ടിയുടെ മുത്തച്ഛൻ പൊലീസ് കസ്റ്റഡിയിൽ തുടരും.
പൊലീസ് ചെയ്യേണ്ട പണി ചെയ്യണം; വടകരയില് സര്വകക്ഷിയോഗം വിളിക്കുന്നതില് അഭിപ്രായം പറയാതെ ഷാഫി