തനിക്കെതിരെ ധ്രുവ് റാഠിയുടേത് ഏകപക്ഷീയമായ വീഡിയോ; സ്വാതി മലിവാള്

'വീഡിയോക്ക് ശേഷം വധഭീഷണിയും ബലാത്സംഗ ഭീഷണിയു ഇരട്ടിയായി'

dot image

ന്യൂഡല്ഹി: തനിക്കെതിരേ നിരന്തരം വധഭീഷണിയും ബലാത്സംഗ ഭീഷണിയുമുണ്ടാകുന്നതായി സ്വാതി മലിവാള് എംപി. 'എക്സി'ലൂടെയാണ് സ്വാതി തനിക്കെതിരെയുള്ള ഭീഷണിയെ പറ്റി വ്യക്തമാക്കിയത്. കൂടാതെ ബിഭവ് കുമാറിനെതിരെയുള്ള പരാതി പിന്വലിക്കാന് ആപ്പ് നേതാക്കള് തനിക്കുമേല് സമ്മര്ദ്ദം ചെലുത്തുകയും ഭീഷണിപ്പെട്ടുത്തുന്നതായും സ്വാതി പറഞ്ഞു. കൂടാതെ ബിഭവ് കുമാര് കേസില് യുട്യൂബര് ധ്രുവ് റാഠി തനിക്കെതിരെ ഏകപക്ഷീയമായ വീഡിയോ ചെയ്ത് പോസ്റ്റ് ചെയ്തതോടെ ഭീഷണി ഇരട്ടിയായെന്നും സ്വാതി ആരോപിച്ചു.

'ആംആദ്മി പാര്ട്ടിയുടെ നേതാക്കളും അണികളും ചേര്ന്ന് നടത്തുന്ന വ്യക്തിഹത്യാ ക്യാമ്പയിന് പിന്നാലെ യുട്യൂബര് ധ്രുവ് റാഠി എനിക്കെതിരേ ഏകപക്ഷീയമായ വീഡിയോ പോസ്റ്റ് ചെയ്തതിനുശേഷം ഭീഷണികളുടെ എണ്ണം കൂടി. സ്വതന്ത്ര മാധ്യമപ്രവര്ത്തകനെന്ന് വിശേഷിപ്പിക്കുന്ന അദ്ദേഹത്തെപ്പോലൊരാള് ആംആദ്മി പാര്ട്ടിയുടെ വക്താവിനെപ്പോലെ പ്രവര്ത്തിക്കുന്നതും എനിക്കെതിരേ അധിക്ഷേപം ചൊരിയുന്നതും നാണക്കേടാണ്. തീവ്രമായ ഭീഷണികളും അധിക്ഷേപങ്ങളുമാണ് ഇപ്പോള് ഞാന് നേരിട്ടുകൊണ്ടിരിക്കുന്നത്.', സ്വാതി മലിവാള് പറഞ്ഞു.

നടന്നത് മദ്യ നയം ചര്ച്ച ചെയ്യാനുള്ള യോഗമല്ല; വിശദീകരണവുമായി ടൂറിസം വകുപ്പ്

വീഡിയോ കണ്ടതിനുശേഷം തന്റെ ഭാഗം വിശദീകരിക്കാന് അദ്ദേഹത്തെ വിളിച്ചെങ്കിലും കോളുകള്ക്കും മെസേജുകള്ക്കും മറുപടി നല്കിയില്ലെന്നും സ്വാതി പറഞ്ഞു. ഏകപക്ഷീയമാണ് ധ്രുവ് റാഠിയുടെ വീഡിയോ. ബിഭവിന്റെ ആക്രമണത്തെ തുടര്ന്നാണ് എനിക്ക് പരുക്കുകളുണ്ടായതെന്നാണ് മെഡിക്കല് റിപ്പോര്ട്ട്. വിഡിയോയുടെ തിരഞ്ഞെടുത്ത ഭാഗങ്ങള് മാത്രം പുറത്തുവിട്ട് പിന്നീട് പ്രതിയുടെ ഫോണ് ഫോര്മാറ്റ് ചെയ്തു. കുറ്റകൃത്യം നടന്ന മുഖ്യമന്ത്രിയുടെ വീട്ടില്നിന്ന് തന്നെയാണ് പ്രതി അറസ്റ്റിലായത്. അവിടേക്ക് വീണ്ടും എങ്ങനെ ബിഭവിന് പ്രവേശനം ലഭിച്ചുവെന്നത് അന്വേഷിക്കണമന്നും സ്വാതി പോസ്റ്റില് കുറിച്ചു. മേയ് 13ന് ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ കാണാന് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയ തന്നെ മുഖ്യമന്ത്രിയുടെ പിഎ ബിഭവ് കുമാര് മര്ദിച്ചുവെന്നാണ് സ്വാതിയുടെ പരാതി. പരാതിയില് അറസ്റ്റിലായ ബിഭവ് കുമാര് ഇപ്പോള് ജുഡീഷ്യല് കസ്റ്റഡിയിലാണ്.

dot image
To advertise here,contact us
dot image