ഓടുന്ന ട്രക്കിനെ ചേസ് ചെയ്ത് സിനിമാ സ്റ്റൈൽ മോഷണം; വീഡിയോ

ട്രക്കിന് തൊട്ടുപുറകിലുണ്ടായിരുന്ന വാഹനത്തിലുള്ളവരാണ് മോഷണത്തിന്റെ ദൃശ്യം പകർത്തിയത്

dot image

ഭോപ്പാൽ: ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിനെ ബൈക്കിൽ പിന്തുടർന്ന് അതിസാഹസികമായി സിനിമാ സ്റ്റൈൽ മോഷണം നടത്തി യുവാക്കൾ. ട്രക്ക് ഡ്രൈവർ അറിയാതെ പുറകിലൂടെ ട്രക്കിൽ വലിഞ്ഞുകയറിയാണ് മോഷണം. വാഹനത്തിൽ നിന്ന് ഒരു പെട്ടി സാധനം റോഡിലേക്ക് വലിച്ചിട്ട ശേഷം യുവാക്കൾ തിരിച്ച്, പുറകിൽ പിന്തുടരുന്ന ബൈക്കിൽ തന്നെ കയറി രക്ഷപ്പെടും. ട്രക്കിന് തൊട്ടുപുറകിലുണ്ടായിരുന്ന വാഹനത്തിലുള്ളവരാണ് സിനിമാ സ്റ്റൈൽ മോഷണത്തിന്റെ ദൃശ്യം പകർത്തിയത്.

വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഹിന്ദി ചിത്രങ്ങളെപ്പോലും തോൽപ്പിക്കുന്ന മോഷണമെന്നാണ് വീഡിയോയോട് നെറ്റിസൻസിന്റെ പ്രതികരണം. ദേവാസ് തരാന മേഖലകളിൽ നിന്ന് ഇത്തരത്തിലുള്ള സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് മധ്യപ്രദേശ് പൊലീസ് പറയുന്നത്. സംഭവത്തെ സംബന്ധിച്ച് വിവവരങ്ങളൊന്നും ലഭിച്ചില്ലെന്ന് മാക്സി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഭീം സിങ് പറഞ്ഞു. ഏതെങ്കിലും ട്രക്ക് ഡ്രൈവർമാരിൽ നിന്ന് പരാതി ലഭിച്ചിട്ടില്ലെനിനും അദ്ദേഹം വ്യക്തമാക്കി.

dot image
To advertise here,contact us
dot image