
ന്യൂഡല്ഹി: എഎപിക്ക് ബിഭവ് കുമാറിനെ പേടിയാണെന്നും അയാള് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണെന്നും എഎപി രാജ്യസഭാ എംപി സ്വാതി മലിവാള്. തനിക്കെതിരേ നടന്ന അത്രിക്രമത്തില് പാര്ട്ടി പ്രവര്ത്തകരെല്ലാം ലജ്ജിതരാണെന്നും സ്വാതി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആളാണ് ബിഭവ്. വലിയ സര്ക്കാര് മന്ദിരത്തിലാണ് താമസം. മന്ത്രിമാര്ക്ക് പോലും ലഭിക്കാത്ത സൗകര്യമാണ് ബിഭവിന് ലഭിക്കുന്നതെന്നും സ്വാതി പറഞ്ഞു.
എഎപിക്ക് ബിഭവിനെ പേടിയാണ്. നേരത്തേയും അയാള്ക്കെതിരേ സമാന രൂപത്തിലുള്ള അതിക്രമ പരാതിയുണ്ടായിട്ടുണ്ടെന്നും സ്വാതി പറഞ്ഞു. കെജ്രിവാള് ഇപ്പോള് ബിഭവിന് വേണ്ടി പോരാടുകയാണ്. ഇതേ പോരാട്ട വീര്യം മനീഷ് സിസോദിയയുടെ കാര്യത്തിലുണ്ടായില്ല. മനീഷ് സിസോദിയ ഇവിടെയുണ്ടായിരുന്നുവെങ്കില് ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്നും സ്വാതി പറഞ്ഞു.
ഗുജറാത്തില് വന് തീപ്പിടിത്തം; കുട്ടികളുള്പ്പെടെ 22 പേര് വെന്തു മരിച്ചുമുഖ്യമന്ത്രിയുടെ വസതിയില് നടന്ന സംഭവത്തിന് ശേഷം ഉറക്കം ലഭിക്കാന് ബുദ്ധിമുട്ടുകയാണ്. ഏഴുന്നേല്ക്കുമ്പോള് അസുഖ ബാധിതയെപോലെ തോന്നുന്നു. വലിയ ട്രോമയിലാണ് താനെന്നും സ്വാതി വ്യക്തമാക്കി. ഡല്ഹി വനിതാ കമ്മിഷന് ചെയര്പേഴ്സണായിരിക്കുമ്പോല് 170000 കേസുകളെങ്കിലും കൈകാര്യം ചെയ്തിട്ടുണ്ടാവും. ആയിരത്തോളം അതിജീവിതകളെ കാണാനായി. അവര് അന്ന് അനുഭവിച്ച് സമാന അവസ്ഥയിലൂടെയാണ് താനിപ്പോള് കടന്നുപോവുന്നതെന്നും സ്വാതി പറഞ്ഞു.