
മുംബൈ: റസ്റ്റോറൻ്റ് ജീവനക്കാരൻ ഭക്ഷണം വറുക്കാൻ ഉപയോഗിക്കുന്ന പാത്രം ഉപയോഗിച്ച് അടുക്കളയിലെ ഓവുചാല് വൃത്തിയാക്കിയതായി മാധ്യമപ്രവർത്തകൻ. മുംബൈയിലെ കുർള വെസ്റ്റ് എൽബിഎസ് റോഡിലെ കൽപന തിയേറ്ററിന് സമീപമുള്ള ഒരു റസ്റ്റോറൻ്റിനെതിരെയാണ് മാധ്യമപ്രവർത്തകൻ സിറാജ് നൂറാനിയുടെ ആരോപണം. ഇതിന്റെ വീഡിയോയും അദ്ദേഹം സാമൂഹ്യമാധ്യമമായ എക്സിൽ പങ്കുവെച്ചിട്ടുണ്ട്.
റസ്റ്റോറൻ്റിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരൻ ഭക്ഷണം വറുക്കാൻ ഉപയോഗിക്കുന്ന പാത്രം ഉപയോഗിച്ച് അടുക്കളയിലെ ഓട വൃത്തിയാക്കുന്നത് കണ്ടതായി നൂറാനി ആരോപിച്ചു. പുറത്ത് നിന്ന് വറുത്ത ഭക്ഷണം കഴിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നൂറാനി പോസ്റ്റ് ചെയ്ത ക്ലിപ്പിൽ നീല നിറത്തിലുള്ള യൂണിഫോം ധരിച്ച ഒരാളെ കാണിക്കുന്നുണ്ട്. അയാൾ അടുക്കളയിൽ നിൽക്കുമ്പോൾ ഓട തുറന്ന് അതിനുള്ളിൽ ഭക്ഷണം വെറുക്കുന്ന പാത്രം ഇടുന്നു. അതിനുള്ളിൽ നിന്ന് മാലിന്യം എടുത്ത് ഒരു ബക്കറ്റിൽ ഇടുന്നതും കാണാം.
#MUMBAI | There is a hotel called ISTANBUL DARBAR near Kalpana Theater on Kurla West LBS Road, Mumbai, which is said to serve delicious food. Be careful if you eat something fried. Know the truth behind it.⤵️#viral #Viralvideo pic.twitter.com/1XOfGb3PaP
— Siraj Noorani (@sirajnoorani) May 21, 2024