
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ കല്ല്യാണ ദിവസം തന്നെ കുടുംബങ്ങൾ തമ്മിൽ അടിയായ വാർത്തയാണ് പുറത്ത് വരുന്നത്. വിവാഹത്തിന് ശേഷം വധുവരൻമാർ തമ്മിൽ ചുംബിച്ചതാണ് കുടുംബങ്ങളെ ചൊടിപ്പിച്ചത്. കുടുംബങ്ങൾ തമ്മിൽ അടിക്കുന്നതിൻ്റെ ദൃശ്യങ്ങൾ വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ ലോകം മുഴുവൻ കണ്ടത്.
ഹാപൂരിലെ അശോക് നഗർ പ്രദേശത്താണ് വിവാഹം നടന്നത്. രണ്ട് സഹോദരിമാരുടെയും വിവാഹം ഒരുമിച്ചാണ് നടത്തിയത്. അതിൽ ഇളയ സഹോദരിയും വരനുമാണ് വേദിയിൽ നിന്ന് ചുംബിച്ചത്. ഉടൻ തന്നെ പ്രകോപിതരായ കുടുംബാഗംങ്ങൾ തമ്മിൽ അടിക്കാൻ തുടങ്ങി. പിന്നീട് വടികളും കത്തികളും ഉപയോഗിച്ച് അക്രമിക്കാൻ ആരംഭിച്ചപ്പോൾ മുതിർന്നവർ ഇടപെട്ട് ചർച്ചകൾക്ക് തുടക്കമിട്ടു.
പിന്നീടുള്ള ചർച്ചയിൽ സംഭവം രമ്യതയിൽ പരിഹരിക്കുകയും കല്യാണം പിന്നീടുള്ള തീയതിയിലേക്ക് മാറ്റാനുള്ള നിര്ദേശം മുന്നോട്ട് വെക്കുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തില് ഇത് വരെ തീരുമാനത്തിലെത്താനായിട്ടില്ല.
പൊതുസ്ഥലത്ത് മദ്യപാനമെന്ന് പരാതി:പൊലീസിന് നേരെ കയ്യേറ്റം,കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ കേസ്