മഹാരാഷ്ട്ര കോൺഗ്രസ് എംഎൽഎ പി എൻ പാട്ടീൽ അന്തരിച്ചു

കോലാപൂർ ജില്ലയിലെ കോൺഗ്രസ് അദ്ധ്യക്ഷന് കൂടിയായിരുന്നു അദ്ദേഹം

dot image

കാർവീർ: മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ പി എൻ പാട്ടീൽ അന്തരിച്ചു. വീട്ടിലെ കുളിമുറിയിൽ വീണപ്പോൾ തലക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് ലഭിക്കുന്ന വിവരം.

ഞായറാഴ്ച്ചയാണ് പി എൻ പാട്ടീൽ കുളിമുറിയിൽ വീണത്. മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിലെ കാർവീർ നിയമസഭാ മണ്ഡലത്തെ പ്രതിനിദ്ധീകരിക്കുന്ന എംഎൽഎയാണ് പി എൻ പാട്ടീൽ.

അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹത്തിൻ്റെ നില ബുധനാഴ്ച്ച രാവിലെയോടെ വീണ്ടും വഷളാവുകയായിരുന്നു. കോലാപൂർ ജില്ലയിലെ കോൺഗ്രസ് പ്രസിഡൻ്റ് കൂടിയായിരുന്നു അദ്ദേഹം. പാട്ടീലിൻ്റെ നിര്യാണത്തിൽ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ അനുശോചനം രേഖപ്പെടുത്തി.

വിവാഹ ശേഷം വധുവും വരനും ചുംബിച്ചു: കുടുംബങ്ങൾ തമ്മിൽ അടിയായി; അഞ്ച് പേർ ആശുപത്രിയിൽ
dot image
To advertise here,contact us
dot image