കൊടും ചൂട്; ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചൂട് കൂടിയതോടെയുണ്ടായ നിർജ്ജലീകരണമാണ് കാരണമെന്നാണ് റിപ്പോർട്ട്

dot image

അഹമ്മദാബാദ്: കടുത്ത ചൂടിനെ തുടർന്നുണ്ടായ അനാരോഗ്യത്തെ തുടർന്ന് നടൻ ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐപിഎൽ മാച്ചിനിടെയാണ് ഷാരൂഖിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ചൂട് കൂടിയതോടെയുണ്ടായ നിർജ്ജലീകരണമാണ് കാരണമെന്നാണ് റിപ്പോർട്ട്. വിദഗ്ധ പരിശോധനകൾക്ക് ശേഷം അദ്ദേഹം ഡിസ്ചാർജ് ചെയ്തു.

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലെത്തിൽ നടക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനെത്തിയതായിരുന്നു കെകെആറിന്റെ ഉടമകൂടിയായ ഷാരൂഖ്. ചൊവ്വാഴ്ചയാണ് അദ്ദേഹം അഹമ്മദാബാദിലെത്തിയത്. ഈ ദിവസം ഇവിടെ 45 ഡിഗ്രി താപനിലയാണ് അനുഭവപ്പെട്ടിരുന്നത്.

ഭാര്യ ഗൌരി ഖാനും സുഹൃത്തും നടിയുമായ ജൂഹി ചൌളയും അദ്ദേഹത്തെ കാണാൻ ആശുപത്രിയിലെത്തിയിരുന്നു. ജൂഹി ചൗളയും ഭർത്താവും ആശുപത്രിയിൽ പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങൾ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്. ഷാരൂഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ ഇവിടെ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.

dot image
To advertise here,contact us
dot image