
റാഞ്ചി : സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രമിൽ റീൽ ചെയുന്നതിനായി 100 അടി ഉയരത്തിൽ നിന്ന് വെള്ളത്തിലേക്ക് ചാടിയ കൗമാരക്കാരൻ മുങ്ങിമരിച്ചു. ജാർഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരമാണ് തൗസിഫ് എന്നയാൾ 100 അടിയോളം ഉയരത്തിൽ നിന്ന് ക്വാറി തടാകത്തിലേക്ക് ചാടിയത്. തടാകത്തിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.
അവർ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. എങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. പിന്നീട് യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് യുവാവ് റീൽ ചിത്രീകരിക്കാനായി വെള്ളത്തിലേക്ക് ചാടിയതിനെ തുടർന്ന് മരിച്ചതാണെന്ന് പൊലീസ് സൂപ്രണ്ട് വിജയ് കുമാർ കുശ്വാഹ വ്യക്തമാക്കി.
ആന്ധ്രാപ്രദേശ് എംഎൽഎ വോട്ടിങ്ങ് മെഷീൻ നശിപ്പിച്ചെന്ന ആരോപണം; കൂടുതൽ തെളിവുകൾ പുറത്ത്