ബംഗാളില് പാര്ട്ടി ആസ്ഥാനത്തിനടുത്ത് ഖര്ഗെയുടെ പോസ്റ്ററുകള് നശിപ്പിച്ച നിലയില്; പ്രതിസന്ധി

ബിദാര് ഭവനിലെ കോണ്ഗ്രസ് പാര്ട്ടി ആസ്ഥാനത്തിനടുത്താണ് സംഭവം.

dot image

കൊല്ക്കത്ത: പശ്ചിമബംഗാളിലെ കൊല്ക്കത്തയില് കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജ്ജുന് ഖര്ഗെയുടെ പോസ്റ്ററുകള് നശിപ്പിച്ച നിലയില്. ബിദാര് ഭവനിലെ കോണ്ഗ്രസ് പാര്ട്ടി ആസ്ഥാനത്തിനടുത്താണ് സംഭവം.

പശ്ചിമബംഗാള് മുഖ്യമന്ത്രിയും തൃണമൂല് കോണ്ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്ജിയെ തള്ളിപറഞ്ഞതില് സംസ്ഥാന കോണ്ഗ്രസ് അധ്യക്ഷന് അധിര് രജ്ഞന് ചൗധരിയെ ഖര്ഗെ വിമര്ശിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് പോസ്റ്ററുകള് നശിപ്പിച്ച നിലയില് കണ്ടത്. മമതാ ബാനര്ജിയുമായുള്ള സഖ്യം സംബന്ധിച്ച കോണ്ഗ്രസിന്റെ നിലപാട് സ്വീകരിക്കാന് അധിര് രജ്ഞന് ചൗധരിക്ക് അധികാരമില്ലെന്നായിരുന്നു ഖര്ഗെ പറഞ്ഞത്. ഹൈക്കമാന്ഡാണ് കാര്യങ്ങള് തീരുമാനിക്കുന്നത്. അതിന് വിരുദ്ധമായി പ്രവര്ത്തിക്കുന്നവര് പുറത്ത് പോകേണ്ടി വരുമെന്നും ഖര്ഗെ മുന്നറിയിപ്പ് നല്കിയിരുന്നു.

അതേസമയം പോസ്റ്റര് നശിപ്പിച്ച സംഭവത്തെ അധിര് രജ്ഞന് ചൗധരി അപലപിച്ചു. സംഭവത്തില് പരാതി കൊടുക്കാനാണ് പാര്ട്ടി തീരുമാനം. ഖര്ഗെയുടെ നശിപ്പിച്ച പോസ്റ്ററുകളില് 'ഏജന്റ് ഓഫ് തൃണമൂല് കോണ്ഗ്രസ്' എന്നും എഴുതിയിട്ടുണ്ട്.

dot image
To advertise here,contact us
dot image