തിരഞ്ഞെടുപ്പിന് തൊട്ടുമുന്പ് ബിജെപി എംപി തൃണമൂലില് ചേര്ന്നു; തിരിച്ചടി

ജാര്ഗ്രമിലേക്കും സംസ്ഥാനത്തെ മറ്റ് ഏഴ് സീറ്റുകളിലേക്കും മെയ് 25നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

dot image

കൊല്ക്കത്ത: ബംഗാളില് ബിജെപിക്ക് തിരിച്ചടി. ലോക്സഭ എംപിയായ കുനാര് ഹേംബ്രം പാര്ട്ടി വിട്ട് തൃണമൂല് കോണ്ഗ്രസില് ചേര്ന്നതാണ് തിരിച്ചടിയായത്. ജാര്ഗ്രം മണ്ഡലത്തെയാണ് കുനാര് പ്രതിനീധികരിക്കുന്നത്. ബിജെപി ഒരു ഗോത്ര വിരുദ്ധ പാര്ട്ടിയാണെന്ന് കുനാര് ആരോപിച്ചു.

ബിജെപി ഒരു ഗോത്ര വിരുദ്ധ പാര്ട്ടിയാണ്. അവര്ക്ക് ഗോത്ര വിഭാഗങ്ങളുടെ അവകാശങ്ങളെ കുറിച്ച് അറിയില്ലെന്ന് കുനാര് പറഞ്ഞു. 61കാരനായ കുനാറിന് ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു.

കുനാര് ബിജെപിയില് നിന്നോ ലോക്സഭയില് നിന്നോ ഔദ്യോഗികമായി രാജിവെച്ചിട്ടില്ല. ജാര്ഗ്രമിലേക്കും സംസ്ഥാനത്തെ മറ്റ് ഏഴ് സീറ്റുകളിലേക്കും മെയ് 25നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

തൃണമൂല് കോണ്ഗ്രസ് ദേശീയ ജനറല് സെക്രട്ടറി അഭിഷേക് ബാനര്ജി പങ്കെടുത്ത റാലിയിലാണ് കുനാര് തൃണമൂലിന്റെ ഭാഗമായത്. കുനാറിനെ അഭിഷേക് പാര്ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

dot image
To advertise here,contact us
dot image