പൂഞ്ചിൽ നാഷണൽ കോൺഫറൻസ് റാലിക്കിടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

നാഷണൽ കോൺഫറൻസ് പ്രവർത്തകർക്കാണ് പരിക്കേറ്റത്

dot image

പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നാഷണൽ കോൺഫറൻസ് റോഡ് ഷോയ്ക്കിടെ അജ്ഞാതരായ അക്രമികൾ നടത്തിയ കത്തികൊണ്ടുള്ള ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. നാഷണൽ കോൺഫറൻസ് പ്രവർത്തകർക്കാണ് പരിക്കേറ്റത്. നാഷണൽ കോൺഫറൻസ് തലവൻ ഫാറൂഖ് അബ്ദുള്ളയും അനന്ത്നാഗിലെ പാർട്ടി സ്ഥാനാർത്ഥി മിയാൻ അൽതാഫ് രജൗരിയും പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് സംഭവം.

പരിക്കേറ്റവരെ ഉടനെ തന്നെ മെന്ദറിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമായതിനാൽ രജൗരിയിലെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. മുൻ നാഷണൽ കോൺഫറൻസ് എംഎൽഎ ജാവേദ് റാണ സംഭവത്തെ സുരക്ഷയിലെ വലിയ വീഴ്ചയാണെന്ന് ആരോപിച്ചു.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്ഹി പൊലീസ് അരവിന്ദ് കെജ്രിവാളിന്റെ വീട്ടിലെത്തി

'ഇത്രയും സുരക്ഷയ്ക്കിടയിലാണ് ഞങ്ങളുടെ യുവാക്കൾ ആക്രമിക്കപ്പെട്ടത്. അക്രമികളെ പിടികൂടണമെന്നും അവർക്കെതിരെ നടപടിയെടുക്കണമെന്നും പൊലീസിനോട് ആവശ്യപ്പെടു'ന്നതായി റാണ പറഞ്ഞു.

dot image
To advertise here,contact us
dot image