തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില് ഗുജറാത്ത്

ഏറ്റവും കൂടുതല് മയക്കുമരുന്ന് പിടികൂടിയതും ഗുജറാത്തില് നിന്നും

dot image

ന്യൂഡല്ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാര്ച്ച് മുതല് രാജ്യത്തിന്റെ വിവിധ ഇടങ്ങളില് നിന്നും പിടിച്ചെടുത്തത് 8,889 കോടി മൂല്യമുള്ള പണവും ലഹരിവസ്തുക്കളും മദ്യവുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്ട്ട്. ഇതില് 1,461.73 കോടിയും ഗുജറാത്തില് നിന്നാണ്. പിടിച്ചെടുത്ത മൊത്തം വസ്തുക്കളില് 3,958.85 കോടി രൂപയുടെ മയക്കുമരുന്നും 2006.56 കോടിയുടെ വസ്തുക്കളും 1,260.33 കോടിയുടെ വിലകൂടിയ ലോഹങ്ങളും 849.15 കോടി പണവും 814.85 കോടിയുടെ മദ്യവും ഉള്പ്പെടും. മാര്ച്ച് 1 മുതല് മെയ് 18 വരെയുള്ള കണക്കുകളാണിത്.

ഗുജറാത്തിന് തൊട്ടുപിന്നില് രാജസ്ഥാനാണ്. രാജസ്ഥാനില് നിന്നും 1,133.82 കോടി മൂല്യമുള്ള വസ്തുക്കള് പിടിച്ചെടുത്തു. യഥാക്രമം മഹാരാഷ്ട്രയില് നിന്നും 685.81 കോടിയുടെയും ഡല്ഹിയില് നിന്നും 653.31 കോടിയുടെയും വസ്തുക്കള് പിടിച്ചെടുത്തു.

ഗുജറാത്തില് നിന്നാണ് ഏറ്റവും കൂടുതല് മയക്കുമരുന്ന് പിടികൂടിയത്. 1187 കോടിയുടെ മയക്കുമരുന്നാണ് ഈ കാലയളവില് പിടികൂടിയത്. തൊട്ടുപിന്നിലായി പഞ്ചാബില് നിന്നും 665.67 കോടി, തമിഴ്നാട് നിന്നും 330.91 കോടിയുടെയും മഹാരാഷ്ട്രയില് നിന്നും 265.51 കോടിയുടെയും ഉത്തര്പ്രദേശില് നിന്നും 234.79 കോടിയുടെ മയക്കുമരുന്നും പിടിച്ചെടുത്തു.

തെലങ്കാനയില് നിന്നാണ് അനധികൃതമായി കടത്തിയ കൂടുതല് പണം പിടിച്ചെടുത്തത്. സംസ്ഥാനത്ത് നിന്നും 114.41 കോടി രൂപ പിടിച്ചെടുത്തു. കര്ണ്ണാടകയില് നിന്നും 92.55 കോടിയും ഡല്ഹിയില് നിന്നും 90.79 കോടിയും ആന്ധ്രപ്രദേശില് നിന്നും 85.32 കോടിയുമാണ് പിടിച്ചെടുത്തത്.

dot image
To advertise here,contact us
dot image