എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തമെന്ന് സംശയം; തിരിച്ചിറക്കി

എയർ കണ്ടീഷനിംഗ് യൂണിറ്റില് തീപിടിത്തമുണ്ടായെന്നായിരുന്നു സംശയം

dot image

ന്യൂഡൽഹി: തീപിടിത്തം ഉണ്ടായെന്ന സംശയത്തെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഇന്ന് വൈകുന്നേരം ബെംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനമാണ് ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ തിരിച്ചിറക്കിയത്. എയർ കണ്ടീഷനിംഗ് യൂണിറ്റിൽ തീപിടിച്ചെന്നായിരുന്നു സംശയം.

വിമാനത്തിൽ 175 പേർ ഉണ്ടായിരുന്നതായി വൃത്തങ്ങൾ അറിയിച്ചു. യാത്രക്കാർക്ക് ആർക്കും പെട്ടന്നുള്ള വിമാനത്തിന്റെ ലാൻഡിങ്ങിൽ ആരോഗ്യ പ്രശനങ്ങൾ ഇല്ലെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. യാത്രക്കാർക്ക് ബംഗളൂരുവിലേക്ക് പറക്കാനുള്ള ബദൽ ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ടെന്ന് ഒരു എയർലൈൻ ഉദ്യോഗസ്ഥൻ അറിയിച്ചു.

dot image
To advertise here,contact us
dot image