കമ്പത്തെ കാറിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയവര് കോട്ടയം കാഞ്ഞിരത്തുംമൂട് സ്വദേശികള്

ഇവരെ കാണാനില്ല എന്ന പരാതിയില് വാകത്താനം പൊലീസ് മിസ്സിങ്ങ് കേസ് രജിസ്റ്റര് ചെയ്തിരുന്നു

dot image

ചെന്നൈ: കമ്പത്തെ കാറിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയവര് കോട്ടയം കാഞ്ഞിരത്തുംമൂട് സ്വദേശികളെന്ന് പൊലീസ്. മരിച്ചത് വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന സജി (60) , ഭാര്യ മേഴ്സി (58) മകന് അഖില് (29) എന്നിവരാണ് മരിച്ചത്. ഇവരെ കാണാനില്ല എന്ന പരാതിയില് വാകത്താനം പൊലീസ് മിസ്സിങ്ങ് കേസ് രജിസ്റ്റര് ചെയ്തിരുന്നു. ഇതില് അന്വേഷണം നടക്കുന്നതിടയിലാണ് മൂന്നുപേരേയും മരിച്ച നിലയില് കണ്ടത്.

കൈക്ക് ശസ്ത്രക്രിയക്കെത്തിയ കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ, കോഴിക്കോട് മെഡി.കോളേജിൽ ചികിത്സാപ്പിഴവ്

സാമ്പത്തിക ബാധ്യതയെ തുടര്ന്ന് ഇവര് നാടുവിട്ടതാകമെന്നാണ് പൊലീസ് നിഗമനം. തമിഴ് നാട്ടിലെ കമ്പത്താണ് മൂന്നുപേരേയും കാറിനുള്ളില് മൂന്നു പേരെ മരിച്ച നിലയില് കണ്ടെത്തിയത്. കോട്ടയം രജിസ്ട്രേഷനിലുള്ള പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്തതയിലുള്ള കാറിലാണ് മൂവരുടേയും മൃതദേഹം കണ്ടെത്തിയത്.

dot image
To advertise here,contact us
dot image