ബിജെപി നേതാവ് ജയന്ത് സിൻഹയുടെ മകൻ ജാർഖണ്ഡിൽ ഇൻഡ്യ മുന്നണിയുടെ റാലിയിൽ

മുൻ കേന്ദ്രമന്ത്രി കൂടിയായ യശ്വന്ത് സേനയുടെ പേരമകൻ കൂടിയായ ആശിഷ് സിൻഹയെ ഷാൾ അണിയിച്ചാണ് കോൺഗ്രസ് നേതൃത്വം വേദിയിലേക്ക് ക്ഷണിച്ചത്

dot image

ജാർഖണ്ഡ് : കോൺഗ്രസിൽ ചേരാൻ പോകുന്നുവെന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾക്കിടെ മുതിർന്ന നേതാവ് ജയന്ത് സിൻഹയുടെ മകൻ ആശിഷ് സിൻഹ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തു. മുൻ കേന്ദ്രമന്ത്രി കൂടിയായ യശ്വന്ത് സേനയുടെ പേരമകൻ കൂടിയായ ആശിഷ് സിൻഹയെ ഷാൾ അണിയിച്ചാണ് കോൺഗ്രസ് നേതൃത്വം വേദിയിലേക്ക് ക്ഷണിച്ചത്. ബർഹി മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആശിഷ് സിൻഹ കോൺഗ്രസ് സ്ഥാനാർഥിയായ ജെപി പട്ടേലിന് പൂർണ്ണ പിന്തുണ അറിയിച്ചു.

നേരത്തെ ആശിഷ് സിൻഹ കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. സിറ്റിംഗ് എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ജയന്ത് സിൻഹയെ ഒഴിവാക്കി മനീഷ് ജയ്സ്വാളിനെയാണ് ബിജെപി ഇവിടെ മത്സരിപ്പിച്ചത്. ജയന്ത് സിൻഹയും പിതാവ് യശ്വന്ത് സിൻഹയും 1998 മുതൽ 26 വർഷത്തിലേറെയായി ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. ഇതിലുള്ള അതൃപ്തിയാണ് ഈ രാഷ്ട്രീയ നീക്കത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്

സ്വാതി മലിവാളിനെതിരായ അതിക്രമത്തിൽ പ്രതികരിക്കാതെ കെജ്രിവാൾ, പരാതി ആപ് ആഭ്യന്തരസമിതി അന്വേഷിക്കും
dot image
To advertise here,contact us
dot image