ജെറ്റ് എയര്വേസ് സ്ഥാപകന് നരേഷ് ഗോയലിന്റെ ഭാര്യ അനിത ഗോയല് അന്തരിച്ചു

അര്ബുദ രോഗബാധിതയായിരുന്നു

dot image

ന്യൂഡല്ഹി: ജെറ്റ് എയര്വേസ് സ്ഥാപകന് നരേഷ് ഗോയലിന്റെ ജീവിതപങ്കാളി അനിത ഗോയല് മരിച്ചു. അര്ബുദ രോഗബാധയെ തുടര്ന്ന് ചികിത്സയിലിരിക്കെയാണ് മരണം. വ്യാഴാഴ്ച പുലര്ച്ചെ മൂന്നുമണിയോടെ മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. നരേഷ് ഗോയലും അര്ബുദരോഗത്തിന് ചികിത്സനടത്തിവരികയാണ്. കള്ളപ്പണം വെളുപ്പിക്കല് കേസില് ജുഡീഷ്യല് കസ്റ്റഡിയിലായിരുന്ന നരേഷിന് ഭാര്യയുടെ ആരോഗ്യസ്ഥിതിയടക്കം പരിഗണിച്ച് കോടതി ഇടക്കാലജാമ്യം അനുവദിച്ചിരുന്നു.

കൈക്ക് ശസ്ത്രക്രിയക്കെത്തിയ കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ, കോഴിക്കോട് മെഡി.കോളേജിൽ ചികിത്സാപ്പിഴവ്

ആര്തര്റോഡ് ജയിലിലായിരുന്ന ഗോയലിന് ബോംബെ ഹൈക്കോടതിയാണ് രണ്ടുമാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. കള്ളപ്പണമിടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്ഷം സെപ്റ്റംബര് ഒന്നിനാണ് നരേഷ് ഗോയലിനെ എന്ഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തത്. ജെറ്റ് എയര്വേസിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്ന അനിതയും കേസില് പ്രതിയായിരുന്നു. നമ്രത, നിവാന് ഗോയല് എന്നിവര് മക്കളാണ്.

dot image
To advertise here,contact us
dot image