സ്വാതി മലിവാളിനെതിരായ അതിക്രമത്തിൽ പ്രതികരിക്കാതെ കെജ്രിവാൾ, പരാതി ആപ് ആഭ്യന്തരസമിതി അന്വേഷിക്കും

വിഷയത്തിൽ രാഷ്ട്രീയക്കളി നടത്തരുതെന്ന് സഞ്ജയ് സിങ്

dot image

ഡൽഹി: ആംആദ്മി എംപി സ്വാതി മാലിവാളിനെതിരെ അതിക്രമം നടന്നെന്ന ആരോപണത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കെജ്രിവാളിന്റെ പേഴ്സണൽ അസിസ്റ്റൻ്റ് വിഭവ് കുമാര് മർദ്ദിച്ചുവെന്നാണ് സ്വാതി ഉയർത്തുന്ന ആരോപണം. അരവിന്ദ് കെജ്രിവാൾ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാൻ തയ്യാറായില്ലെങ്കിലും എഎപി നേതാവ് സഞ്ജയ് സിങ് സംഭവത്തോട് പ്രതികരിച്ചു. വിഷയത്തിൽ രാഷ്ട്രീയക്കളി നടത്തരുതെന്നായിരുന്നു സഞ്ജയ്യുടെ പ്രതികരണം.

സ്വാതിയുടെ ആരോപണത്തിൽ അന്വേഷിക്കാൻ ആംആദ്മി പാർട്ടി ആഭ്യന്തരസമിതി രൂപീകരിക്കും. സംഭവത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കാൻ സ്വാതിയോട് പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. അരവിന്ദ് കെജ്രിവാളിൻ്റെ വസതിയിൽ വച്ച് മുഖ്യമന്ത്രിയുടെ പിഎ തന്നെ മർദ്ദിച്ചെന്നാണ് സ്വാതി ആരോപിക്കുന്നത്. സഹായം തേടി സ്വാതി ദില്ലി പൊലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ ചെയ്തതായി സ്ഥിരീകരികരണം വന്നിട്ടുണ്ട്.

കെജ്രിവാളിന്റെ വസതിയിൽ നിന്ന് മെയ് 13ന് രണ്ട് ഫോൺ കോൾ വന്നുവെന്ന് ഡെൽഹി പൊലീസ് വ്യക്തമാക്കി. സ്വാതി മലിവാളെന്ന് സ്വയം പരിചയപ്പെടുത്തിയാണ് തനിക്ക് നേരെ വിഭവ് കുമാര് ആക്രമണം നടത്തിയെന്ന് അറിയിച്ചതെന്നും ഡൽഹി പൊലീസ് പറയുന്നു. എന്നാൽ ഇക്കാര്യം സ്വാതി സ്ഥിരീകരിച്ചിട്ടില്ല. മാത്രമല്ല, സ്വാതി മലിവാൾ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.

എന്നാൽ അതിക്രമം സജീവ ചർച്ചയാക്കാനാണ് ബിജെപി ഒരുങ്ങുന്നത്. വൈഭവ് കുമാറിനെതിരെ നടപടി എടുക്കാത്ത പശ്ചാത്തലത്തിൽ വിഷയം തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാനാണ് തീരുമാനം. അതേസമയം വൈഭവിന് എതിരെ നടപടി എടുക്കുന്നതിൽ എഎപിയിലെ ഒരു വിഭാഗം എതിരാണ്.

എഎപി എംപിയെ കൈവെച്ച മുഖ്യമന്ത്രിയുടെ പി എസ്; ബിഭാവ് കുമാര് അരവിന്ദ് കെജ്രിവാളിന്റെ വലംകൈ
dot image
To advertise here,contact us
dot image