ജാര്ഖണ്ഡിലെ കോണ്ഗ്രസ് മന്ത്രി ആലംഗീർ ആലം അറസ്റ്റില്; 35 കോടി പിടിച്ചെടുത്ത് ഇഡി

റാഞ്ചിയിൽ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ആലംഗീർ ആലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്

dot image

റാഞ്ചി: ജാര്ഖണ്ഡിലെ കോണ്ഗ്രസ് മന്ത്രി ആലംഗീർ ആലയെ ഇ ഡി അറസ്റ്റ് ചെയ്തു. പ്രൈവറ്റ് സെക്രട്ടറി സഞ്ജീവ് ലാലിൻ്റെ സഹായിയില് നിന്ന് 35 കോടി പിടിച്ചെടുത്ത കേസിലാണ് ഇഡിയുടെ അറസ്റ്റ്. റാഞ്ചിയിൽ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ആലംഗീർ ആലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ചൊവ്വാഴ്ച്ച ആലംഗീർ ആലയെ ഇ ഡി പത്ത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം മൊഴി രേഖപ്പെടുത്താൻ റാഞ്ചിയിലെ സോണൽ ഓഫീസിൽ ഹാജരാകാൻ കോൺഗ്രസ് നേതാവിന് ഇഡി സമൻസ് അയച്ചിരുന്നു. 35.23 കോടി രൂപ പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെ ചൊവ്വാഴ്ച സഞ്ജീവ് ലാലിനെയും അദ്ദേഹത്തിൻ്റെ വീട്ടുജോലിക്കാരനായ ജഹാംഗീർ ആലമിനെയും ഇഡി അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ ഇഡി നടത്തിയ റെയിഡിൽ റാഞ്ചിയിലുള്ള ജഹാംഗീർ ആലമിൻ്റെ വീട്ടിൽ നിന്നാണ് ഇ ഡി പണം കണ്ടെത്തിയത്. കേസിൽ മുതിർന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പേരുകൾ പുറത്തുവന്നിട്ടുണ്ടെന്നും ഇത് അന്വേഷിച്ചുവരികയാണെന്നും ഇഡി പറഞ്ഞു.

കേരള കോണ്ഗ്രസ് മാണി വിഭാഗത്തിന് നല്ല സംരക്ഷണം ഇടതുപക്ഷം നല്കുന്നുണ്ട്; റോഷി അഗസ്റ്റിന്
dot image
To advertise here,contact us
dot image