സച്ചിൻ ടെണ്ടുൽക്കറുടെ സുരക്ഷ ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർത്ത് മരിച്ചു

അസ്വാഭാവിക മരണത്തിന് ജാംനർ പോലീസ് കേസ് ഫയൽ ചെയ്തിട്ടുണ്ട്

dot image

മഹാരാഷ്ട്ര: സച്ചിൻ ടെണ്ടുൽക്കറുടെ സുരക്ഷക്കായി നിയോഗിക്കപ്പെട്ട പ്രകാശ് കപ്ഡെ എന്ന സ്റ്റേറ്റ് റിസർവ് പോലീസ് ഫോഴ്സ് ജവാൻ ജാംനറിൽ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ജാംനറിൽ വെച്ചാണ് സുരക്ഷ ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർത്ത് മരിച്ചത്. സർവീസ് തോക്ക് ഉപയോഗിച്ചാണ് ഇയാൾ ആത്മഹത്യ ചെയ്തത്. പുലർച്ചെ 1.30നാണ് സംഭവം നടന്നത്.

ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങൾ വ്യക്തമല്ല. ആത്മഹത്യയ്ക്ക് കാരണമായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് ജാംനർ പോലീസ് കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇയാളുടെ ബന്ധുക്കൾ, സഹപ്രവർത്തകർ, മറ്റ് പരിചയക്കാർ എന്നിവരെയും ചോദ്യം ചെയ്യണമെന്നും പൊലീസ് പറഞ്ഞു.

യൂത്ത് കോണ്ഗ്രസ് നേതാവ്വിഷം കഴിച്ച് പൊലീസ് സ്റ്റേഷനിലെത്തി
dot image
To advertise here,contact us
dot image