'തന്നെ പരാജയപ്പെടുത്താന് ശ്രമിച്ചു';ഗുജറാത്തില് ബിജെപി നേതാവിനെതിരെ ബിജെപി സ്ഥാനാര്ത്ഥിയുടെ പരാതി

തന്നെ തോല്പ്പിക്കാന് പാര്ട്ടിക്കുള്ളില് നിന്ന് തന്നെ ശ്രമം നടന്നെന്ന് ആരോപിച്ച് ദേശീയ അദ്ധ്യക്ഷന് ജെ പി നദ്ദക്കും ജനറല് സെക്രട്ടറി രത്നാകറിനും കത്തയച്ചു.

dot image

അഹമ്മദാബാദ്: ഗുജറാത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനത്തെ ബിജെപിക്കുള്ളില് തര്ക്കം. സംസ്ഥാനത്തെ ലോക്സഭ മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നതിനോടൊപ്പം അഞ്ച് നിയമസഭ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പും നടന്നിരുന്നു. ഈ മണ്ഡലങ്ങളിലൊന്നില് മത്സരിച്ച ഒരു സ്ഥാനാര്ത്ഥി തന്നെ തോല്പ്പിക്കാന് പാര്ട്ടിക്കുള്ളില് നിന്ന് തന്നെ ശ്രമം നടന്നെന്ന് ആരോപിച്ച് ദേശീയ അദ്ധ്യക്ഷന് ജെ പി നദ്ദക്കും ജനറല് സെക്രട്ടറി രത്നാകറിനും കത്തയച്ചു.

ജുനഗദ് ജില്ലയിലെ മാനവ്ദാര് നിയോജക മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില് ബിജെപി സ്ഥാനാര്ത്ഥിയായ അരവിന്ദ് ലദാനിയാണ് കത്തയച്ചത്. മുന് മാനവ്ദാര് എംഎല്എയും ബിജെപി നേതാവുമായ ജവഹര് ചാവ്ദ മകനോടൊപ്പം തന്നെ തോല്പ്പിക്കാന് ശ്രമിച്ചെന്നാണ് ആരോപണം. മണ്ഡലത്തിലെ കോണ്ഗ്രസ് എംഎല്എയായിരുന്ന അരവിന്ദ് ലദാനി ബിജെപിയില് ചേരുകയായിരുന്നു. നേരത്തെ ബിജെപി സ്ഥാനാര്ത്ഥിയായ ജവഹര് ചാവ്ദയെയാണ് അരവിന്ദ് ലദാനി പരാജയപ്പെടുത്തിയത്.

മുന് മന്ത്രിയും മാനവ്ദാര് എംഎല്എയുമായിരുന്ന ജവഹര് ചാവ്ദയുടെ മകനായ രാജ് ചാവ്ദ 800 മുതല് 1000 ബിജെപിക്കാര് പങ്കെടുത്ത ഒരു യോഗം മെയ് നാലിന് തന്റെ ഫാക്ടറിയില് വിളിച്ചു ചേര്ത്തെന്ന് അരവിന്ദ് ലദാനി മാധ്യമങ്ങളോട് പറഞ്ഞു. ഈ യോഗത്തില് രാജ് ചാവ്ദ തന്റെ പിതാവിന്റെ പരാജയത്തിന് പകരം വീട്ടുന്നതിനായി കോണ്ഗ്രസ് വിജയം ഉറപ്പുവരുത്തണമെന്ന് ബിജെപി പ്രവര്ത്തകരോട് ആവശ്യപ്പെട്ടുവെന്നും അരവിന്ദ് ലദാനി പറഞ്ഞു.

ഇഫ്കോ തിരഞ്ഞെടുപ്പിന് ശേഷവും ബിജെപി നേതാക്കള് പരസ്പരം ആരോപണങ്ങള് ഉയര്ത്തിയിരുന്നു. താന് ഒരു തരത്തിലുള്ള പാര്ട്ടി വിരുദ്ധ നടപടികളിലും പങ്കാളിയായിട്ടില്ലെന്ന് ബിജെപി എംഎല്എ ജയേഷ് റാദിയ പറഞ്ഞു. ഇഫ്കോ തിരഞ്ഞെടുപ്പില് ജയേഷ് റാദിയ വിജയിച്ചിരുന്നു.

dot image
To advertise here,contact us
dot image