
ഡൽഹി: ഹരിയാനയിൽ വിശ്വാസവോട്ടെടുപ്പ് നടക്കണമെന്നാവശ്യപ്പെട്ട് ജൻനായക് ജനതാ പാർട്ടി (ജെജെപി). വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ജെജെപി ഗവർണർക്ക് കത്തയച്ചു. സർക്കാരിന് ഭൂരിപക്ഷം ഇല്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ജെജെപി ആവശ്യപ്പെട്ടു.
ഹരിയാനയിലെ ബിജെപി സർക്കാരിനുള്ള പിന്തുണ മൂന്ന് സ്വതന്ത്ര എംഎൽഎമാർ ഈ ആഴ്ച ആദ്യം പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജെജെപി നേതാവും മുൻ ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല വ്യാഴാഴ്ച ഗവർണർക്ക് കത്തെഴുതിയത്. തന്റെ പാർട്ടി ബിജെപിയെ പിന്തുണയ്ക്കുന്നില്ലെന്നും സർക്കാർ രൂപീകരിക്കാൻ മറ്റ് പാർട്ടികളെ പിന്തുണയ്ക്കാൻ തയ്യാറാണെന്നും ദുഷ്യന്ത് ചൗട്ടാല അറിയിച്ചു.
ജെജെപിയുടെ ദേശീയ വൈസ് പ്രസിഡന്റാണ് ചൗട്ടാല. നിയസഭയിൽ ബിജെപി ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ജെജെപി ആവശ്യപ്പെടുന്നത്. ബിജെപി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസിനെ പുറത്തുനിന്ന് പിന്തുണയ്ക്കാൻ തയ്യാറാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഗവർണർക്ക് ദുഷ്യന്ത് ചൗട്ടാല കത്തയച്ചത്.
ശിവകാശിയിലെ പടക്കനിർമാണ ശാലയിൽ സ്ഫോടനം; ഏഴ് മരണം