

കൊല്ക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണ ഗോദയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യത ഉപയോഗിച്ച് സിപിഐഎമ്മും. സിപിഐഎമ്മിന്റെ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയാണ് വീഡിയോയിൽ സിപിഐഎമ്മിന് വോട്ട് തേടി പ്രത്യക്ഷപ്പെട്ടത്. ബുദ്ധദേവ് ഭട്ടാചാര്യ ആരോഗ്യപ്രശ്നങ്ങളാല് തിരഞ്ഞെടുപ്പ് പ്രചരണത്തില് നിന്നും വിട്ട് നില്ക്കുകയാണ്. ഇന്ത്യയെ രക്ഷിക്കാൻ ഇടതുപക്ഷത്തിനും മതേതര കക്ഷിക്കും വോട്ട് നൽകണമെന്ന അഭ്യാർത്ഥനയാണ് ബുദ്ധദേവ് ഭട്ടാചാര്യ മുമ്പോട്ട് വെച്ചത്. ബംഗാളിലെ അഴിമതി ആരോപണങ്ങളെ കുറിച്ചും സംസ്ഥാനം ഭരിക്കുന്ന തൃണമൂൽ കോൺഗ്രസ് ഇതര പാർട്ടികൾക്ക് മേൽ നടത്തുന്ന ആക്രമങ്ങളെ കുറിച്ചും വീഡിയോ പരാമർശിക്കുന്നുണ്ട്. നോട്ട് നിരോധനമുണ്ടാക്കിയ പ്രതിസന്ധിയെ കുറിച്ചും തൊഴില്ലായ്മയെ കുറിച്ചും വീഡിയോയിലുണ്ട്.
2000 നവംബർ മുതൽ 2011 മെയ് വരെ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ഭട്ടാചാര്യ ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) ബാധിതനായി ചികിത്സയിലാണ്. നേരത്തെ രാജ്യത്തെ മുഖ്യ രാഷ്ട്രീയ പാർട്ടികളായ ബിജെപി കോൺഗ്രസ്, ഡിഎംകെ തുടങ്ങി പാർട്ടികളും നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ നിർമിച്ച വീഡിയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യ രണ്ട് ഘട്ടങ്ങളിലായി പശ്ചിമ ബംഗാളിലെ ആറ് മണ്ഡലങ്ങളിൽ ഇതിനകം തന്നെ വോട്ടെടുപ്പ് നടന്നിരുന്നു, ശേഷിക്കുന്ന 36 മണ്ഡലങ്ങളിൽ അടുത്ത അഞ്ച് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. മെയ് 7ന് രാജ്യത്ത് നടക്കുന്ന മൂന്നാം ഘട്ടത്തിലും ബംഗാൾ ജനവിധി തേടുന്നുണ്ട്.
തീപ്പൊരി പ്രസംഗവുമായി കങ്കണ, കത്തിക്കയറിയത് ബിജെപി നേതാവിനെതിരെ, ഇതേതാണ് സ്ത്രീയെന്ന് തേജസ്വിയാദവ്