
വദാലി: ഗുജറാത്തിലെ വദാലിയിൽ ഓൺലൈൻ ഓർഡർ ചെയ്ത പാഴ്സൽ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. സ്ഫോടനത്തിൽ ജിതേന്ദ്ര ഹീരാഭായ് വഞ്ചര എന്നയാളും മകൾ ഭൂമിക വഞ്ചരയുമാണ് മരിച്ചത്. പൊള്ളലേറ്റ ഭൂമികയെ ആശുപത്രയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്.
സ്ഫോടനത്തിൽ ജിതേന്ദ്രൻ്റെ മക്കളായ ഒമ്പതും പത്തും വയസുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടികളെ ഹിമ്മന്ത്നഗറിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ പെൺകുട്ടികളുടെ എകസ്റേ എടുത്ത് പരിശോധിച്ചപ്പോൾ ഇരുമ്പടങ്ങിയ കമ്പികൾ കണ്ടെത്തിയിട്ടുണ്ട്. സംഭവം ഗ്രാമവാസികളെ കൂടുതൽ പരിഭ്രാന്തരാക്കി.
കനത്ത ചൂട്: പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്ത്തനം ഓണ്ലൈനായി മാത്രം, നിര്ദേശംസ്ഫോടന വിവരം അറിഞ്ഞ ഉടൻ തന്നെ പൊലീസ് സംഭവ സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാഴ്സൽ വീട്ടിൽ എത്തിച്ചത് ആരാണെന്നും എങ്ങിനെയാണ് പൊട്ടിത്തെറിച്ചത് എന്നതിനെ കുറിച്ചുമുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഫൊറൻസിക് വിഭാഗമെത്തി വിശദമായി പരിശോധിക്കും.