ബിജെപി സ്ഥാനാർത്ഥിയെ പ്രകീർത്തിച്ചു, വേദി പങ്കിട്ടു; തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷിന് സ്ഥാനചലനം

പാര്ട്ടിയുടെ വക്താവ് സ്ഥാനത്ത് നിന്നും നേരത്തെ കുനാൽ ഘോഷിനെ നീക്കിയിരുന്നു

dot image

കൊൽക്കത്ത: ബിജെപി സ്ഥാനാര്ത്ഥിയെ പ്രകീര്ത്തിച്ചതിന് പിന്നാലെ കുനാല് ഘോഷിനെ പാര്ട്ടി ചുമതലകളില് നിന്ന് മാറ്റി തൃണമൂല് കോണ്ഗ്രസ്. തൃണമൂലിന്റെ ബംഗാള്ഘടകം ജനറല് സെക്രട്ടറി ചുമതലയില് നിന്നാണ് കുനാല് ഘോഷിനെ മാറ്റിയിരിക്കുന്നത്.

കൊല്ക്കത്ത നോര്ത്തിൽ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാര്ത്ഥി തപസ് റേയ്ക്കൊപ്പം നേരത്തെ കുനാൽ ഘോഷ് വേദി പങ്കിടുകയും ബിജെപി നേതാവിനെ പുകഴ്ത്തുകയും ചെയ്തിരുന്നു. പാര്ട്ടിയുടെ നിലപാടിന് വിരുദ്ധമായ നിലപാട് കുനാല് ഘോഷ് സ്വീകരിച്ചെന്നാണ് തൃണമൂൽ നിലപാട്. പാര്ട്ടിയുടെ വക്താവ് സ്ഥാനത്ത് നിന്നും നേരത്തെ അദ്ദേഹത്തെ നീക്കിയിരുന്നു, ഇപ്പോള് ജനറല് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റുന്നുവെന്നാണ് വാര്ത്താക്കുറിപ്പിലൂടെ തൃണമൂല് കോണ്ഗ്രസ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കുനാല് ഘോഷ് ബിജെപി സ്ഥാനാര്ത്ഥിക്കൊപ്പം വേദിപങ്കിട്ടതും പ്രശംസിച്ചതും. കൊല്ക്കൊത്ത നോര്ത്തിലെ തൃണമൂല് സ്ഥാനാര്ത്ഥി സുദീപ് ബന്ദോപാദ്യയുടെ റാലിയില് പങ്കെടുക്കാതെയായിരുന്നു കുനാല്ഘോഷ് ബിജെപി സ്ഥാനാര്ത്ഥി തപസ് റേ പങ്കെടുത്ത രക്തദാന ക്യാമ്പിനെത്തിയത്.

'ബിജെപിയ്ക്ക് വോട്ട് ചെയ്യുന്നതാണ് ഭേദം'; അധിര് രഞ്ജന്റെ പരാമര്ശത്തില് വലഞ്ഞ് കോണ്ഗ്രസ്
dot image
To advertise here,contact us
dot image