
ഗുവാഹത്തി: അസമില് ലോക്സഭ തിരഞ്ഞെടുപ്പില് വിജയിക്കുന്നതിന് വേണ്ടി മുസ്ലിം പ്രീണന തന്ത്രം കോണ്ഗ്രസില് നിന്ന് ഏറ്റെടുത്ത് ഇപ്പോള് ബിജെപിയാണ് നടത്തുന്നതെന്ന് ബിജെപി മുന് സംസ്ഥാന അദ്ധ്യക്ഷനും നാല് തവണ എംപിയായ രാജെന് ഗോഗെയിന്. നേരത്തെ 'മിയ'( അഭയാര്ത്ഥികളായ ബംഗാളി മുസ് ലിങ്ങള്)കളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞതിന് ശേഷം മുസ്ലിങ്ങളെ പ്രീണിപ്പിക്കാന് ശ്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വോട്ട് നഗോണ് ടൗണില് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പറഞ്ഞു.
മുന് കേന്ദ്രമന്ത്രിയായ ഗൊഗെയിന് നഗോണ് പാര്ലമെന്റ് മണ്ഡലത്തില് നിന്ന് 1999 മുതല് 2014വരെ നാല് തവണ എംപിയായിരുന്നു. 2023ലെ മണ്ഡല പുഃനര്നിര്ണയിച്ചതോടെ നഗോണിലെ മുസ്ലിം വോട്ടര്മാര് 58%ആണ്. നേരത്തെ ഇത് 54%ആയിരുന്നു.
'നഗോണ്, ജോര്ഗട്ട്, ദിബുര്ഗ, ലഖിംപൂര്, ഗുവാഹത്തി എന്നീ മണ്ഡലങ്ങളില് ബിജെപിക്ക് ശക്തമായ മത്സരം കാഴ്ചവെക്കാന് സാധിക്കുന്നില്ല. മണ്ഡല പുഃനര്നിര്ണയത്തോടെ ഈ മണ്ഡലങ്ങളിലെ പോരാട്ടം ഇത്തവണ ബുദ്ധിമുട്ടേറിയതാണ് എന്നതാണ് ഞങ്ങളുടെ പാര്ട്ടിയെ മുസ്ലിം പ്രീണനത്തിലേക്ക് തള്ളിവിട്ടത്.', ഗോഗെയിന് പറഞ്ഞു.
'ഞങ്ങളുടെ ഉത്തരവാദിത്തമുള്ള പാര്ട്ടി പ്രവര്ത്തകര് മുസ്ലിങ്ങളെ പ്രീണിപ്പിക്കാനുള്ള ബിജെപി ആശയത്തെ പിന്തുണക്കില്ല. രാഷ്ട്രീയമായി പാര്ട്ടിയെ തകര്ക്കുന്ന ഇക്കാര്യം പാര്ട്ടി നേതൃത്വം പരിശോധിക്കണം.', ഗോഗെയിന് പറഞ്ഞു.
മുസ്ലിങ്ങള്ക്കെതിരെ നേരത്തെ സംസാരിക്കുകയും ബസുന്ധര പോലത്തെ പദ്ധതികള് 'മിയ'കള്ക്കുള്ളതല്ലെന്നും പറഞ്ഞിട്ടുള്ള അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്മ്മ, ഇപ്പോള് മുസ് ലിം വോട്ടുകള് ആവശ്യപ്പെട്ടതാണ് ഗോഗെയിനെ ചൊടിപ്പിച്ചത്.