അഖിലേഷ് യാദവിന് 26.34 കോടിയുടെ ആസ്തി; ഡിംപിൾ യാദവ് 54.26 ലക്ഷം നൽകാനുണ്ടെന്നും സത്യവാങ്മൂലത്തില്

ഡിംപിൾ യാദവ് തൻ്റെ ഭർത്താവായ അഖിലേഷ് യാദവിന് 54.26 ലക്ഷം രൂപ നൽകാനുണ്ട്.

dot image

ഡൽഹി: ഉത്തർപ്രദേശിലെ കനൗജ് മണ്ഡലത്തിലെ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥി അഖിലേഷ് യാദവിന് 26.34 കോടി രൂപയുടെ ആസ്തി. മെയിൻപുരിയിൽ നിന്നുള്ള പാർട്ടി സ്ഥാനാർത്ഥിയായ ഭാര്യയ്ക്ക് 15 കോടിയിലധികം ആസ്തിയും ഉള്ളതായും സത്യവാങ്മൂലത്തിൽ പറയുന്നു. അഖിലേഷ് യാദവിന് 9.12 കോടി ജംഗമ ആസ്തിയാണുള്ളത്.

25.61 ലക്ഷം രൂപ പണമായും 5.41 കോടി രൂപ ബാങ്ക് അക്കൗണ്ടുകളിലുമായുണ്ട്. ആഭരണങ്ങളുടെയും വിലപിടിപ്പുള്ള വസ്തുക്കളുടെയും വിഭാഗത്തിൽ 5.34 ലക്ഷം രൂപയുണ്ടെന്നും അദ്ദേഹത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. ഡിംപിൾ യാദവ് തൻ്റെ ഭർത്താവായ അഖിലേഷ് യാദവിന് 54.26 ലക്ഷം രൂപ നൽകാനുണ്ട്.

സത്യവാങ്മൂലത്തിൽ യാദവിൻ്റെ കഴിഞ്ഞ അഞ്ച് വർഷത്തെ വാർഷിക വരുമാനവും പറയുന്നുണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ അദ്ദേഹം പ്രഖ്യാപിച്ച തുക 84.52 ലക്ഷം രൂപയാണ് . 2021-22ൽ ഇത് 1.02 കോടി രൂപയും 2020-21ൽ 83.99 ലക്ഷം രൂപയുമായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ഡിംപിൾ യാദവിൻ്റെ ശരാശരി വരുമാനം ഏകദേശം 65 ലക്ഷം രൂപയാണ്.

യുഡിഎഫ് അനുകൂല തരംഗമാണ് പോളിങ് ഡേയിൽ കണ്ടത്, 20 ൽ 20 സീറ്റും നേടും; കെ സി വേണുഗോപാൽ
dot image
To advertise here,contact us
dot image