സല്മാന് ഖാന്റെ വീടിന് നേര്ക്കുണ്ടായ വെടിവെയ്പ്പ്: തോക്ക് നല്കിയ രണ്ട് പേര് അറസ്റ്റില്

രണ്ട് പേരാണ് പഞ്ചാബില് നിന്ന് മുംബൈ പൊലീസിന്റെ പിടിയിലായത്

dot image

മുംബൈ: സല്മാന് ഖാന്റെ വീടിന് നേരെയുണ്ടായി വെടിവെയ്പ്പ് കേസില് രണ്ട് പേര് കൂടെ അറസ്റ്റില്. അക്രമികള്ക്ക് തോക്ക് നല്കിയ രണ്ട് പേരാണ് പഞ്ചാബില് നിന്ന് മുംബൈ പൊലീസിന്റെ പിടിയിലായത്. സുബാഷ് ചന്ദര്(37), അനുജ് തപന്(32) എന്നിവരാണ് പിടിയിലായത്. ഇവാരാണ് അക്രമികള്ക്ക് തോക്ക് എത്തിച്ച് നല്കിയതെന്ന് പൊലീസ് പറഞ്ഞു.

ജയിലില് കഴിയുന്ന ഗുണ്ടാതലവന് ലോറന്സ് ബിഷ്ണോയിക്കും സഹോദരന് അന്മോല് ബിഷ്ണോയിക്കും കേസുമായി ബന്ധമുണ്ടെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. അന്മോലിനെ പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

സംഭവത്തില് രണ്ട് പേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഗുജറാത്തിലെ ഭുജില് നിന്നായിരുന്നു വിക്കി ഗുപ്ത, സാഗര് പാല് എന്നീ പ്രതികള് പിടിയിലായത്. ബിഷ്ണോയി സഹോദരന്മാരില് നിന്ന് നിര്ദേശങ്ങള് ലഭിച്ചിരുന്നതായി ഇവര് പിന്നീട് വെളിപ്പെടുത്തിയിരുന്നു. പ്രതികളുടെ കസ്റ്റഡി കാലാവധി മൂന്ന് ദിവസം കൂടി നീട്ടിയിട്ടുണ്ട്. ഏപ്രില് 14 ന് പുലര്ച്ചെയാണ് സല്മാന് ഖാന്റെ വസതിയായ ബാന്ദ്രയിലെ ഗാലക്സി അപ്പാര്ട്ട്മെന്റില് മോട്ടോര് ബൈക്കിലെത്തിയ രണ്ട് പേര് വെടിയുതിര്ത്തത്.

dot image
To advertise here,contact us
dot image