'ഫെയര്പ്ലേ' ആപ് കേസ്; തമന്നയെ ചോദ്യം ചെയ്യും

ഏപ്രിൽ 29ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്

dot image

മുംബൈ: നടി തമന്നയ്ക്ക് മഹാരാഷ്ട്ര സൈബർ സെല്ലിന്റെ സമൻസ്. നിയമവിരുദ്ധമായി ഫെയർപ്ലേ ആപ്പ് വഴി ഐപിഎൽ സ്ട്രീം ചെയ്ത കേസിൽ ചോദ്യം ചെയ്യുന്നതിനാണ് സൈബർ സെൽ നടിക്ക് സമൻസ് അയച്ചിരിക്കുന്നത്. ഏപ്രിൽ 29ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഫെയർപ്ലേ ആപ്പിനെ നടി പ്രമോട്ട് ചെയ്തിരുന്നു.

നേരത്തെ നടൻ സഞ്ജയ് ദത്തിനും കേസുമായി ബന്ധപ്പെട്ട് സമൻസ് അയച്ചിരുന്നു. ഏപ്രിൽ 23ന് ഹാജരാകുവാനാണ് നടനോട് ആവഷ്യപ്പെട്ടത്. എന്നാൽ താൻ വിദേശത്താണെന്നും ഹാരാജാകുന്നതിന് മറ്റൊരു തീയതി നൽകണമെന്നും നടൻ ആവശ്യപ്പെട്ടിരുന്നു.

ബിഹാറിൽ ജെഡിയു യുവനേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

മഹാദേവ് ഓൺലൈൻ ഗെയിമിങ് ആപ്പിന്റെ അനുബന്ധമായുളള അപ്ലിക്കേഷനാണ് ഫെയർപ്ലേ ആപ്പ്. കഴിഞ്ഞ വർഷത്തെ ഐപിഎൽ മത്സരങ്ങൾ നിയമവിരുദ്ധമായി സ്ട്രീം ചെയ്തതിലൂടെ വയാകോമിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതാണ് റിപ്പോർട്ട്.

dot image
To advertise here,contact us
dot image