/topnews/national/2024/04/24/samajwadi-party-chief-akhilesh-yadav-contest-from-the-kannauj-lok-sabha-seat

സസ്പെന്സിന് വിട; ഒടുവില് അഖിലേഷ് യാദവ് തീരുമാനിച്ചു, കനൗജില് തന്നെ

അഖിലേഷ് യാദവ് ഇക്കുറി മത്സരിക്കാനിറങ്ങില്ല എന്നായിരുന്നു അഭ്യൂഹങ്ങള്.

dot image

ലഖ്നൗ: ലോക്സഭ തിരഞ്ഞെടുപ്പില് സമാജ്വാദി പാര്ട്ടി അദ്ധ്യക്ഷന് അഖിലേഷ് യാദവ് കനൗജ് മണ്ഡലത്തില് നിന്ന് മത്സരിക്കും. വ്യാഴാഴ്ച നാമനിര്ദേശ പത്രിക സമര്പ്പിക്കും. അഖിലേഷ് യാദവ് മത്സരത്തിനിറങ്ങുമോ ഇല്ലയോ എന്ന കാര്യത്തില് ഇത് വരെ വ്യക്തത ഉണ്ടായിരുന്നില്ല. അക്കാര്യത്തിലാണ് ഇന്ന് വ്യക്തത ഉണ്ടായിരിക്കുന്നത്.

അഖിലേഷ് യാദവ് ഇക്കുറി മത്സരിക്കാനിറങ്ങില്ല എന്നായിരുന്നു അഭ്യൂഹങ്ങള്. കനൗജില് അഖിലേഷിന് പകരം ആര്ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മരുമകന് തേജ് പ്രതാപ് യാദവ് മത്സരിക്കുമെന്നായിരുന്നു റിപ്പോര്ട്ടുകള്. എന്നാല് ശക്തികേന്ദ്രമായിരുന്ന കനൗജ് തിരികെ പിടിക്കാന് അഖിലേഷ് തന്നെ മത്സരിക്കാനിറങ്ങുകയായിരുന്നു.

2019ല് അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള് യാദവ് കനൗജില് മത്സരിച്ചെങ്കിലും ബിജെപിയുടെ സുബ്രത് പഥക്കിനോട് 12,353 വോട്ടിന് പരാജയപ്പെടുകയായിരുന്നു. അപ്രതീക്ഷിതമായിരുന്നു ഈ പരാജയം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us